കബഡി അസോസിയേഷനെതിരെ ആരോപണങ്ങളുമായി ക്ലബ് കോർഡിനേഷൻ കമിറ്റി; 'പട്ലയിലെ ടൂർണമെന്റിൽ താരങ്ങളെ ആക്രമിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം'
Dec 2, 2021, 18:52 IST
കാസർകോട്: (www.kasargodvartha.com 02.12.2021) പട്ലയിലെ കബഡി ടൂർണമെന്റിൽ താരങ്ങളെ ആക്രമിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കബഡി ക്ലബ് കോർഡിനേഷൻ കമിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ടൂർണമെന്റ് നടന്ന സ്ഥലത്ത് പോലും ഇല്ലാതിരിന്ന കമിറ്റി ഭാരവാഹികൾക്കെതിരെയുള്ള കേസ് കോർഡിനേഷൻ കമിറ്റിയെ തകർക്കാനുള്ള ഗൂഢ നീക്കമാണെന്നും ഭാരവാഹികൾ ആരോപിച്ചു.
ജില്ലാ കബഡി അസോസിയേഷൻ ഭാരവാഹികൾ സ്ഥാനമാനങ്ങൾക്ക് വേണ്ടി കബഡിയെ ഇല്ലായ്മ ചെയുന്ന സാഹചര്യത്തിൽ ഉയർന്നു വന്ന ക്ലബുകളുടെ കൂട്ടായ്മയാണ് തങ്ങളുടേതെന്ന് കോർഡിനേഷൻ കമിറ്റി അവകാശപ്പെട്ടു. കമിറ്റിയെ തകർക്കാൻ വേണ്ടി ചിലർ നടത്തിയ നാടകമാണ് പട്ലയിൽ കണ്ടത്. ഇതിൽ ബലിയാടായ കുട്ടികൾക്ക് അടി കിട്ടിയത് തീർത്തും നടക്കാൻ പാടില്ലാത്തതാണ്. ഭാരവാഹികൾക്ക് എതിരെയുള്ള കള്ള കേസ് നിയമപരമായി നേരിടാനും പരാതി കൊടുത്ത ആളുകൾക്ക് എതിരെ മാനനഷ്ടകേസ് ഫയൽ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. യഥാർഥ പ്രതികളെ സഹായിക്കാൻ വേണ്ടിയുള്ള ഗൂഢശ്രമങ്ങൾ എതിർക്കപ്പെടണം. സ്വഭാവികമായ പ്രശ്നത്തെ ജാതീയ പരാമർശങ്ങൾ ഉൾപെടുത്തി കബഡിയിൽ വിള്ളൽ ഉണ്ടാക്കുന്ന വാർത്ത നൽകിയ പ്രവതണ അപലപനീയമാണ്.
കബഡിയുടെ നല്ല കാലത്തിൽ സംസ്ഥാനത്തെയും ജില്ലയിലെയും അസോസിയേഷനുകൾ വിഭാഗീയമായി പ്രവർത്തിക്കുകയാണ്. ജനറൽ ബോഡി യോഗങ്ങളോ ക്ലബുകളുടെ യോഗങ്ങളോ വിളിക്കാൻ തയ്യാറാവുന്നില്ല. കബഡിയുടെയും കുട്ടികളുടെയും ഭാവിക്ക് വേണ്ടി അസോസിയേഷനിലെ പ്രശ്നങ്ങൾ എത്രയും പെട്ടന്ന് പരിഹരിക്കണമെന്നും കോർഡിനേഷൻ കമിറ്റി ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് വിനോദ് വി, പ്രഥ്വീരാജ് എം എ, കിരൺകുമാർ കെ പി, ഷൈജു കട്ടാരം, സ്വരാഗ് ആറാട്ട് കടവ് എന്നിവർ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Press meet, Press Club, Kabaddi-Team, Video, Patla, Kabaddi Association, Coordination Committee with allegations against Kabaddi Association.
< !- START disable copy paste -->