Cooking Workers Union | കുകിംഗ് വര്‍കേഴ്സ് യൂനിയന്‍ കാസര്‍കോട് മണ്ഡലം കമിറ്റി രൂപീകരണവും മുതിര്‍ന്ന പാചക തൊഴിലാളികള്‍ക്കുള്ള ആദരവും ചൊവ്വാഴ്ച
Sep 2, 2022, 20:34 IST
കാസര്‍കോട്: (www.kasargodvartha.com) കേരള സ്റ്റേറ്റ് കുകിംഗ് വര്‍കേഴ്സ് യൂനിയന്‍ കാസര്‍കോട് മണ്ഡലം കമിറ്റി രൂപീകരണവും സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ ചെര്‍ക്കള ഐ മാക്സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം കാസര്‍കോട് മണ്ഡലത്തില്‍ നിന്നുള്ള 30 മുതിര്‍ന്ന പാചക തൊഴിലാളികളെ ആദരിക്കല്‍, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയിലെ വിജയികളെ അനുമോദിക്കല്‍, ഓണസദ്യ, ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടി കള്‍, വിവിധ സമ്മാനങ്ങള്‍ക്കുള്ള നറുക്കെടുപ്പ്, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള മെമ്പര്‍മാര്‍ക്ക് ഓണകിറ്റ് വിതരണം തുടങ്ങിയ പരിപാടികളും ഒപ്പം നടക്കും.
രാവിലെ ഒമ്പത് മണിക്ക് പ്രഥമ ജില്ല പ്രസിഡന്റ് അശ്റഫ് കോട്ടക്കണ്ണി പതാക ഉയര്‍ത്തും. സംസ്ഥാന പ്രസിഡന്റ് ഹാരിസ് കൊട്ടാരം ഉദ്ഘാടനം നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ പടന്നക്കാട് അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രടറി ഉസ്മാന് പാറയില്‍ മുഖ്യപ്രഭാഷണം നടത്തും. ട്രഷറര്‍ രാജേഷ് അപ്പാട്ട്, സെക്രടറി മുഹമ്മദ് കുഞ്ഞി പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുക്കും.
ഉച്ചക്ക് 12 മണിക്ക് ഓണാഘോഷത്തിനോട് അനുബന്ധിച്ച് മുതിര്‍ന്ന പാചക തൊഴിലാളികളെ ആദരിക്കലും, വിദ്യാര്‍ഥികളെ അനുമോദിക്കലും നടക്കും എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അശ്റഫ് എംഎല്‍എ, ഭക്ഷ്യ സുരക്ഷ വകുപ്പ് ജില്ലാ അസിസ്റ്റന്റ് കമീഷണര്‍ വിനോദ് കുമാര്‍ കെ എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഇബ്രാഹിം നീര്ച്ചാല്, മോഹനന് കുണ്ടംകുഴി, സ്വാദിഖ് നെല്ലിക്കുന്ന്, സലാം കുമ്പള, താജുദ്ദീന് നെല്ലിക്കുന്ന് എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Press Meet, Video, Worker, Cooking Workers Union Kasaragod Constituency Committee Formation on Tuesday.
< !- START disable copy paste -->