Classical Dance Debut | ലയം കലാക്ഷേത്ര വിദ്യാർഥികളുടെ ശാസ്ത്രീയ നൃത്ത അരങ്ങേറ്റവും നൃത്ത സംഗീതോൽസവവും മെയ് 25ന് കാസർകോട്ട്
May 23, 2022, 18:23 IST
കാസർകോട്: (www.kasargodvartha.com) 26 വർഷക്കാലമായി പയ്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ലയം കലാക്ഷേത്രത്തിന്റെ കാസർകോട് ശാഖയിലെ വിദ്യാർഥികളുടെ ശാസ്ത്രീയ നൃത്ത അരങ്ങേറ്റവും, നൃത്ത സംഗീതോൽസവവും മെയ് 25ന് മുൻസിപൽ ടൗൺ ഹോളിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്യും. കെ പി സുധീർ അധ്യക്ഷത വഹിക്കും. കൗൺസിലർമാരായ ലളിത, വിമല ശ്രീധർ എന്നിവർ സംസാരിക്കും.
കലാമണ്ഡലം വനജാരാജൻ്റെ ശിക്ഷണത്തിൽ ലയം വിദ്യാർഥികൾ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, എന്നിവയിൽ അരങ്ങേറ്റം കുറിക്കും. സീനിയർ വിദ്യാർഥികളുടെ നൃത്തസമന്വയം, ജുഗൽബന്ദി തുടങ്ങിയ പരിപാടികളോടെ നൃത്തോൽസവം സമാപിക്കും. കലാമണ്ഡലം ഷൈജു (മൃദംഗം), കലാമണ്ഡലം വിശ്വാസ്, ശ്രീലയ കെ രാജൻ (വായ്പാട്ട്), കലമണ്ഡലം പത്മകുമാർ (വയലിൻ), രാജഗോപാൽ (ഫ്ലൂട്) എന്നിവർ പക്കമേളമൊരുക്കും.

വാർത്താസമ്മേളനത്തിൽ രാജൻ കരി വെള്ളൂർ, രവീന്ദ്രൻ മാസ്റ്റർ, വിജയൻ ഉപ്പിലിക്കൈ, ശാന്തി വിപിൻ ലാൽ എന്നിവർ പങ്കെടുത്തു.
Keywords: News, Kerala, Kasaragod, Top-Headlines, Press meet, Conference, Programme, Video, Students, Classical Dance Debut, Classical Dance Debut and Dance Music Festival of Layam Kalakshetra Students on May 25.
< !- START disable copy paste -->