Christmas | ക്രിസ്മസ് അപ്പൂപ്പനൊപ്പം ആടിയും പാടിയും ചുവടുവെച്ചും വിദ്യാർഥികൾ; സ്കൂളുകളിൽ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾ ആവേശമായി
Dec 23, 2022, 15:02 IST
കാസർകോട്: (www.kasargodvartha.com) സ്നേഹത്തിന്റേയും, സന്തോഷത്തിന്റേയും, സമഭാവനയുടേയും സന്ദേശം നൽകി സ്കൂളുകളിൽ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ആവേശമായി. ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷം ധരിച്ചും പപ്പായുടെ തൊപ്പിയും മുഖം മൂടിയും അണിഞ്ഞും ആട്ടവും പാട്ടും ആരവങ്ങളുമായി വിദ്യാർഥികൾ ചുവടുവച്ചു.
മധുരം വിതരണം ചെയ്ത് അധ്യാപകരും ആഘോഷത്തിൽ പങ്കാളികളായി. ക്രിസ്തുമസ് -പുതുവത്സര കേക് മുറിയും നടന്നു. ക്രിസ്തുമസും, പുതുവത്സരദിനവും സ്കൂൾ അവധി ദിനങ്ങൾക്കിടയിൽ വരുന്നതിനാൽ ഒന്നിച്ചുള്ള ആഘോഷത്തിന്റെ ഓർമ കുട്ടികൾക്ക് സന്തോഷം പകർന്നു. ക്രിസ്തുമസ് അവധിയിൽ എൻഎസ്എസ് കാംപുകൾ 26 ന് ശേഷം നടത്താനാണ് തീരുമാനം.

Keywords: Christmas Celebrated in Schools, Kerala,Kasaragod,news,Top-Headlines,Christmas Celebration,New year,Celebration,school,Students.