പിഞ്ചു കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; മാതാവ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍; കുഞ്ഞിന് വിഷം നല്‍കിയതായി സംശയം
Oct 22, 2019, 00:50 IST
കാസര്‍കോട്: (www.kasargodvartha.com 21.10.2019) പിഞ്ചു കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മാതാവിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പളക്കടവ് റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റുമൈസയെയാണ് അബോധാവസ്ഥയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ രണ്ട് വയസ് പ്രായമുള്ള മകള്‍ മിസ്ബയാണ് മംഗളൂരു ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചത്.
കുഞ്ഞിന് വിഷം നല്‍കിയതായി സംശയം ഉയര്‍ന്നിട്ടുണ്ട്. റുമൈസയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റുമൈസയുടെ ഭര്‍ത്താവ് കുറച്ചു നാളുകളായി പിണങ്ങി കഴിയുകയാണ്. പെരുമ്പളക്കടവിലെ ക്വാര്‍ട്ടേഴ്‌സില്‍ റുമൈസയും മാതാവും റുമൈസയുടെ രണ്ട് വയസുള്ള മകളും മാത്രമാണ് താമസം. രണ്ട് ദിവസം മുമ്പ് കുഞ്ഞ് ഛര്‍ദിക്കുന്ന ശബ്ദം കേട്ട് റുമൈസയുടെ മുറിയില്‍ ചെന്നപ്പോള്‍ കുഞ്ഞ് കട്ടിലില്‍ നിന്നും വീണതായി റുമൈസ മാതാവിനോട് പറയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് വീട്ടിലെത്തുകയും ചെയ്തു.
ഞായറാഴ്ചയും കുഞ്ഞ് ഛര്‍ദിച്ചതിനെ തുടര്‍ന്ന് വീണ്ടും കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയി. സ്‌ക്കാനിംഗ് എടുത്ത ശേഷം കുഴപ്പമൊന്നും കാണാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് തന്നെ പോയി. തിങ്കളാഴ്ച വീണ്ടും കുഞ്ഞ് ഛര്‍ദിച്ച് അവശനിലയിലാവുകയും റുമൈസ അബോധാവസ്ഥയിലാവുകയും ചെയ്തു. ഇതോടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞിനെ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെടുകയായിരുന്നു.
കുഞ്ഞിന് മാതാവ് വിഷം നല്‍കിയിട്ടുണ്ടോയെന്ന സംശയമാണ് പോലീസിനുള്ളത്. കുഞ്ഞിന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ദുബൈയിലുള്ള സഹോദരന്റെ സംരക്ഷണയിലാണ് കുടുംബം കഴിഞ്ഞു വന്നിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords : Kasaragod, Death, Obituary, Child, hospital, Top-Headlines, News, Police, Investigation, Child, Child dies in hospital; murder suspected.