city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂർ സർവകലാശാലയുടെ എട്ടാമത് ക്യാമ്പസ് മഞ്ചേശ്വരത്ത്; നവംബർ 20 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും; അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകൾ പരിഗണനയിൽ

കാസർകോട്: (www.kasargodvartha.com 18.11.2021) കണ്ണൂർ സർവകലാശാലയുടെ എട്ടാമത് ക്യാമ്പസ് മഞ്ചേശ്വരത്ത് നവംബർ 20 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും. സർവകലാശാല വൈസ്-ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ സ്വാഗതം പറയും.

 
കണ്ണൂർ സർവകലാശാലയുടെ എട്ടാമത് ക്യാമ്പസ് മഞ്ചേശ്വരത്ത്; നവംബർ 20 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും; അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകൾ പരിഗണനയിൽ

  

ക്യാമ്പസിൽ പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി ഈവർഷം തന്നെ എൽ എൽ എം കോഴ്സ് ആരംഭിക്കും. അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകൾ ആരംഭിക്കുന്ന കാര്യം സർവകലാശാലയുടെ പരിഗണനയിലാണ്. കാമ്പസിനെ അകാഡെമിക് മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വർഷങ്ങൾ കൊണ്ട് മഞ്ചേശ്വരം ക്യാമ്പസിനെ ഭാഷാ വൈവിധ്യപഠന കേന്ദ്രമായി വളർത്തിയെടുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

കണ്ണൂർ സർവകലാശാല സ്ഥാപിതമായി 25 വർഷം പിന്നിടുകയാണ്. ഒരു ക്യാമ്പസും, രണ്ട് ഡിപാർടുമെന്റുകളും, അഫിലിയേറ്റ് ചെയ്ത 22 കോളജുകളും മാത്രമായി പ്രവർത്തനം ആരംഭിച്ച സർവകലാശാലക്ക് ഇപ്പോൾ ഏഴ് ക്യാമ്പസുകളിലായി 27 പഠന വകുപ്പുകളും ആറ് സ്റ്റഡി സെന്റററുകളും ഉണ്ട്. വിവിധ പഠന വകുപ്പുകളിലും അഫിലിയേറ്റ് ചെയ്ത 108 കോളജുകളിലുമായി 70,000ൽ അധികം വിദ്യാർഥികൾ സർവകലാശാലക്ക് കീഴിൽ പഠനം നടത്തുന്നു. മെച്ചപ്പെട്ട പഠന, പഠനാനുബന്ധ സൗകര്യങ്ങൾ സർവകലാശാല ക്യാമ്പസുകളിൽ ഒരുക്കിയിട്ടുണ്ട്.

സർവകലാശാലയുടെ കായിക പഠന വകുപ്പ് ഈ മേഖലയിൽ ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള വകുപ്പാണ്. ഇവിടെ പരിശീലനം ലഭിച്ച വിദ്യാർഥികൾ ദേശീയ-അന്തർ ദേശീയ തലങ്ങളിൽ മികച്ച വിജയം നേടിയിട്ടുണ്ട്. ഐ ടി, വിവിധ ശാസ്ത്ര വിഷയങ്ങൾ എന്നിവക്കൊപ്പം മാനവിക വിഷയങ്ങളിലും, ഭാഷാപഠനത്തിലും മികച്ച സൗകര്യങ്ങൾ ഒരുക്കാൻ സർവകലാശാലക്ക് സാധിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ജില്ല നേരിടുന്ന പോരായ്മകൾ പരിഹരിക്കാനാണ് മഞ്ചേശ്വരം ക്യാമ്പസ് ലക്ഷ്യമിടുന്നത്.

നവംബർ 20 ന് മഞ്ചേശ്വരം ക്യാമ്പസിൽ നടക്കുന്ന ഓഫ്‌ലൈൻ പരിപാടിയിൽ എകെഎം അശ്‌റഫ് എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം പി, അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, കാസർകോട് സബ്.ജഡ്ജ് എം സുഹൈബ് എന്നിവർ മുഖ്യാഥിതികൾ ആവും.

വാർത്താസമ്മേളനത്തിൽ സിൻഡികേറ്റ് മെമ്പർമാരായ സുഹൈൽ, എം സി രാജു, യു യു സി പ്രതിനിധി ശൈശിന എന്നിവർ സംബന്ധിച്ചു.



Keywords:  Kerala, Kasaragod, News, Kannur University, Inauguration, Manjeshwaram, Pinarayi-Vijayan, Vedio, Chief Minister will inaugurate 8th Campus of Kannur University at Manjeswaram on November 20.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia