നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്നേഹ വീടൊരുക്കി ചെമ്മനാട് ജമാഅത് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍; ഓര്‍മവീടിന്റെ താക്കോല്‍ ദാനം 16ന് മന്ത്രി എം വി ഗോവിന്ദന്‍ നിര്‍വഹിക്കും
Oct 15, 2021, 16:02 IST
കാസര്‍കോട്: (www.kasargodvartha.com 15.10.2021) നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്നേഹ വീടൊരുക്കി ചെമ്മനാട് ജമാഅത് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍. വിദ്യാലയത്തിലെ ഏറ്റവും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് സ്നേഹവീടെന്ന പദ്ധതി നടപ്പാക്കുന്നതെന്ന് സ്‌കൂള്‍ അധിക്യതര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇതിനകം തന്നെ പദ്ധതിയില്‍ ഉള്‍പെടുത്തി ഒരു വീട് നിര്‍മിച്ച് നല്‍കിട്ടുണ്ട്.
അകാലത്തില്‍ പൊലിഞ്ഞുപോയ വിദ്യാര്‍ഥിയുടെ ഓര്‍മകള്‍ക്ക് പ്രണാമമായി ചെമ്മനാട് ഹയര്‍ സെകന്‍ഡറി വിദ്യാലയം ചൂരി ഐക്യ വേദിയുമായി സഹകരിച്ചാണ് രണ്ടാമത് വീട് പൂര്‍ത്തിയാക്കിയത്. ഓര്‍മവീട് എന്ന് പേരിട്ട പ്രസ്തുത വീടിന്റെ താക്കോല്‍ദാനം 16 ന് ഉച്ചയ്ക്ക് 1.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന താക്കോല്‍ ദാനചടങ്ങില്‍ സി എച് കുഞ്ഞമ്പു എം എല്‍ എ, സ്‌കൂള്‍ മാനേജറും മുന്‍ മന്ത്രിയുമായ സി ടി അഹ് മദലി, ഡി ഇ ഒ തുടങ്ങിയവര്‍ പങ്കെടുക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് ചെമ്മനാട് ജമാഅത് ഹയര്‍സെന്‍ഡറി സ്‌കൂള്‍ കാഴ്ചവെക്കുന്നത്.

മാനേജ്മെന്റ്, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഒന്നിച്ച് ചേര്‍ന്നാണ് കോവിഡ് മഹാമാരി ജനജീവിതം തന്നെ നിശ്ചലമാക്കിയ ഈ കാലത്തും രണ്ട് വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ സാധിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പാഠ പാഠ്യേതര രംഗത്തെ സംസ്ഥാനത്ത് തന്നെ മികച്ച പ്രവര്‍ത്തനങ്ങളാണ് സ്‌കൂള്‍ നടത്തുന്നത്. എസ് പി സി, എന്‍ സി സി, സ്‌കൗട് ആന്‍ഡ് ഗൈഡ്, ജെ ആര്‍ സി, ലിറ്റില്‍ കിറ്റ് എന്നിങ്ങനെ എല്ലാ യൂനിറ്റുകളുടെയും ഒന്നിലധികം യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏക വിദ്യാലയം കൂടിയാണ് ചെമ്മനാട് ജമാഅത് ഹയര്‍ സെന്‍ഡറി സ്‌കൂള്‍.
ജില്ലയിലെ ഏറ്റവും കുടുതല്‍ ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളും ഇതാണ്. കലോത്സവം, സ്പോര്‍ട്സ്, പ്രവൃത്തി പരിചയം, ഐ ടി മേളകള്‍ എന്നിവയില്‍ സ്ഥിരമായി സംസ്ഥാന തലത്തില്‍ സ്‌കൂള്‍ മികവ് പുലര്‍ത്തുന്നുണ്ട്. മുന്‍ മന്ത്രി സി ടി അഹ് മദലിയുടെ നേതൃത്വത്തിലുള്ള കമറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്‌കൂളിന്റെ മികച്ച വിജയത്തില്‍ പി ടി എയുടെ സജീവ സഹ കരണം ലഭിക്കുന്നു.
കഴിവുറ്റ 70 അധ്യാപകരാണ് എല്ലാ പഠന പഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. കുമ്പള മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പ്രദേശങ്ങളില്‍ നിന്നായി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പഠനത്തിനായി എത്തുന്നുണ്ട്. യാത്രാ സൗകര്യത്തിനായി സ്‌കൂള്‍ ബസ് സെര്‍വീസ് ഉള്‍പെടെ നല്‍കുന്നുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ കമിറ്റി ജനറല്‍ സെക്രടെറി ബദറുല്‍ മുനീര്‍,
ഓര്‍മവീട് നിര്‍മാണ കമിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് ബി എച് അബ്ദുല്‍ ഖാദര്‍, പ്രന്‍സിപല്‍ ഡോ. സുകുമാരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ ഒ എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Minister, House, School, Students, Video, Chemnad, MLA, Teacher, NSS, Press meet, Chemnad Jama-ath Higher Secondary School giving a new house to needy students.
< !- START disable copy paste -->