വീടിന്റെ സിറ്റ്ഔട്ടില്‍ നിന്നും കസേരകള്‍ അടിച്ചുമാറ്റുന്ന വിരുതന്‍ സിസിടിവിയില്‍ കുടുങ്ങി; പോലീസ് അന്വേഷണം ആരംഭിച്ചു
Feb 20, 2018, 18:34 IST
കാസര്‍കോട്: (www.kasargodvartha.com 20.02.2018) വീടിന്റെ സിറ്റ്ഔട്ടില്‍ നിന്നും കസേരകള്‍ അടിച്ചുമാറ്റുന്ന വിരുതന്‍ സിസിടിവിയില്‍ കുടുങ്ങി. കാസര്‍കോട് തായലങ്ങാടിയിലെ ഒരു വീട്ടില്‍ നിന്നുമാണ് കസേരകള്‍ മോഷണം പോയത്. തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരാള്‍ കസേരകള്‍ കവര്‍ച്ച ചെയ്ത് കൊണ്ടുപോകുന്നതായി കണ്ടെത്തിയത്.
സംഭവം സംബന്ധിച്ച് വീട്ടുടമ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മോഷ്ടാവ് ഇത്തരത്തില്‍ മറ്റു വീടുകളിലും കവര്‍ച്ച ചെയ്തിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ചെറിയ സാധനങ്ങളായതിനാല്‍ പലരും പോലീസില്‍ പരാതി നല്‍കാന്‍ മടിക്കുന്നു. തായലങ്ങാടിയിലെ വീട്ടില്‍ സിസിടിവിയുള്ളത് അറിയാതെയായിരിക്കാം മോഷ്ടാവ് കസേരകള്‍ കടത്തിക്കൊണ്ടുപോയത്. മോഷ്ടാവ് സിസിടിവിയില്‍ പതിഞ്ഞതോടെ ഇതു കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Police, complaint, Crime, Chairs robbed from House; Accused in CCTV, Complaint lodged < !- START disable copy paste -->
സംഭവം സംബന്ധിച്ച് വീട്ടുടമ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മോഷ്ടാവ് ഇത്തരത്തില്‍ മറ്റു വീടുകളിലും കവര്‍ച്ച ചെയ്തിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ചെറിയ സാധനങ്ങളായതിനാല്‍ പലരും പോലീസില്‍ പരാതി നല്‍കാന്‍ മടിക്കുന്നു. തായലങ്ങാടിയിലെ വീട്ടില്‍ സിസിടിവിയുള്ളത് അറിയാതെയായിരിക്കാം മോഷ്ടാവ് കസേരകള്‍ കടത്തിക്കൊണ്ടുപോയത്. മോഷ്ടാവ് സിസിടിവിയില്‍ പതിഞ്ഞതോടെ ഇതു കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Police, complaint, Crime, Chairs robbed from House; Accused in CCTV, Complaint lodged