city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്താരാഷ്ട്ര ചികിത്സാ രംഗത്തേക്കുയര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രി; ദേശീയ ഗുണനിലവാര പുരസ്‌കാരനേട്ടത്തിലൂടെ ലഭിക്കുന്നത് 1.20 കോടി, ആശുപത്രി ഹൈടെക്കായതോടെ രോഗികളെത്തുന്നതില്‍ 30 ശതമാനത്തിന്റെ വര്‍ദ്ധന

കാസര്‍കോട്: (www.kasargodvartha.com 21.08.2019) കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിക്ക് കേന്ദ്ര ആരോഗ്യവകുപ്പിന്റെ ദേശീയ ഗുണനിലവാര പുരസ്‌കാരം. പുരസ്‌കാര തുകയായി തുടര്‍ച്ചയായി മൂന്നുവര്‍ഷം 40 ലക്ഷം രൂപ വീതമാണ് ജില്ലാ ആശുപത്രിക്ക് ലഭിക്കുക. രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്പെടുന്ന രീതിയില്‍ ആശുപത്രിയുടെ തുടര്‍ന്നുള്ള വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക വിനിയോഗിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതാദ്യമായാണ് കേരളത്തിലെ ഒരു ജില്ലാ ആശുപത്രിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഈ പുരസ്‌കാരം ലഭിക്കുന്നത്. നേരത്തെ ജനറല്‍ ആശുപത്രികളുടെ വിഭാഗത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിക്ക് ഈ പുരസ്‌കാരം ലഭിച്ചിരുന്നു. ശുചിത്വപരിപാലനം, മാലിന്യസംസ്‌കരണം തുടങ്ങിയ മേഖലകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അമ്പതുലക്ഷം രൂപയുടെ കായകല്‍പ പുരസ്‌കാരവും കഴിഞ്ഞവര്‍ഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കാണ് ലഭിച്ചത്.

പുരസ്‌കാരം ലഭിക്കുന്ന ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് പ്രതിവര്‍ഷം പതിനായിരം രൂപയെന്ന നിരക്കിലാണ് മൂന്നു വര്‍ഷത്തേക്ക് കേന്ദ്രസഹായം ലഭിക്കുക. ഇങ്ങനെയാണ് നിലവില്‍ 400 കിടക്കകളുള്ള ജില്ലാ ആശുപത്രിക്ക് 40 ലക്ഷം രൂപ ലഭിക്കുന്നത്. പുരസ്‌കാര നിര്‍ണയത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂണ്‍ 10 മുതല്‍ 12 വരെ കേന്ദ്ര ആരോഗ്യവകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ജില്ലാ ആശുപത്രിയിലെത്തി സംവിധാനങ്ങള്‍ വിലയിരുത്തിയിരുന്നു. ചികിത്സാരീതികള്‍, സേവനമികവ്, ശുചിത്വപരിപാലനം, രോഗികളുടെ അവകാശസംരക്ഷണം, മികച്ച ചികിത്സ നല്‍കുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളുടെ ലഭ്യത, അന്താരാഷ്ട്ര തലത്തിലുള്ള സൂചികകളനുസരിച്ചുള്ള ഗുണനിലവാരം, വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് പരിഗണിച്ചത്.

കായകല്‍പ പുരസ്‌കാരം നേടിയതിലൂടെ ലഭിച്ച അമ്പത് ലക്ഷം രൂപ വിനിയോഗിച്ചതിലൂടെ ജില്ലാ ആശുപത്രിയുടെ ഭൗതികസാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 24 മണിക്കൂറും ഫാര്‍മസിയുടെ സേവനം ഉറപ്പുവരുത്തിയതും രക്തമൂലികകള്‍ വേര്‍തിരിക്കുന്നതിനുള്ള യൂണിറ്റ്, പുതിയ ഒപി കൗണ്ടറുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സംസ്ഥാനത്താദ്യമായി ഒരേസമയം നിരവധി പേര്‍ക്ക് ചികിത്സ നല്‍കാനാവുന്ന കാഷ്വാലിറ്റി സംവിധാനം, ഡയാലിസിസ് യൂണിറ്റില്‍ പുതിയ ഷിഫ്റ്റ്, നവജാതശിശു പരിചരണത്തിനുള്ള പ്രത്യേക വിഭാഗം എന്നീ നേട്ടങ്ങളും എടുത്തുപറയാവുന്നതാണ്.  മാലിന്യസംസ്‌കരണ പ്ലാന്റ്, കേന്ദ്രീകൃത അണുവിമുക്തി സംവിധാനം, കാത്ത് ലാബ്, കാര്‍ഡിയോളജി ഐസിയു, കീമോതെറാപ്പി, പുതിയ ഒപി ബ്ലോക്ക്, ലഹരിവിമുക്തകേന്ദ്രം തുടങ്ങിയവ കഴിവതും വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെയുള്ള അപര്യാപ്തതകള്‍ക്കിടയിലാണ് ഇത്രയും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത്. 12 ബെഡുള്ള ഡയാലിസിസ് യൂണിറ്റില്‍ ഇപ്പോള്‍ 40ന് മുകളില്‍ കിഡ്‌നി രോഗികള്‍ ഡയാലിസിസിനായി എത്തുന്നുണ്ട്. ആശുപത്രിയുടെ ഗുണനിലവാരം വര്‍ദ്ധിച്ചതോടെ ഒരു വര്‍ഷത്തിനിടെ ഒപി - ഐപി വിഭാഗങ്ങളിലായി 30 ശതമാനം രോഗികളുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. കത്ത് ലാബ് വരുന്നതോടെ ആഞ്ചിയോപ്ലാസ്റ്റി ഉള്‍പെടെയുള്ള ചികിത്സകള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ കഴിയും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്ഥിരം സമിതി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശ്, ആര്‍ എം ഒ ഡോ. രജിത് കൃഷ്ണന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി. വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

അന്താരാഷ്ട്ര ചികിത്സാ രംഗത്തേക്കുയര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രി; ദേശീയ ഗുണനിലവാര പുരസ്‌കാരനേട്ടത്തിലൂടെ ലഭിക്കുന്നത് 1.20 കോടി, ആശുപത്രി ഹൈടെക്കായതോടെ രോഗികളെത്തുന്നതില്‍ 30 ശതമാനത്തിന്റെ വര്‍ദ്ധന


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, District-Hospital, Kanhangad, Treatment, health, central award for Kanhangad district hospital
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia