city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹനങ്ങളുടെ മിക്ക നിയമലംഘനങ്ങളും കയ്യോടെ പിടികൂടാൻ അത്യാധുനിക ക്യാമറകൾ കാസർകോട്ട് മിന്നിത്തുടങ്ങി; സൂക്ഷിച്ചില്ലെങ്കിൽ വൻപണി കിട്ടും

കാസർകോട്: (www.kasargodvartha.com 02.04.2022) വാഹനങ്ങളുടെ മിക്ക നിയമലംഘനങ്ങളും കയ്യോടെ പിടികൂടാൻ അത്യാധുനിക നിർമിത ബുദ്ധി ക്യാമറകളുമായി മോടോർ വാഹന വകുപ്പ്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി 47 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ 16 എണ്ണം പ്രധാന പ്രദേശങ്ങളിൽ സ്ഥാപിച്ചുകഴിഞ്ഞു. അകത്തെ ദൃശ്യങ്ങൾ വരെ ഒപ്പിയെടുക്കാൻ ക്യാമറയ്ക്കാവും. മോടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പുതിയ കണ്‍ട്രോള്‍റൂം മുഖേനയാണ് ക്യാമറകൾ നിയന്ത്രിക്കുന്നത്. 800 മീറ്റർ പരിധിയിലുള്ള ദൃശ്യങ്ങൾ വരെ പകർത്താനാവും.
  
വാഹനങ്ങളുടെ മിക്ക നിയമലംഘനങ്ങളും കയ്യോടെ പിടികൂടാൻ അത്യാധുനിക ക്യാമറകൾ കാസർകോട്ട് മിന്നിത്തുടങ്ങി; സൂക്ഷിച്ചില്ലെങ്കിൽ വൻപണി കിട്ടും

ഹെല്‍മെറ്റ് ധരിക്കാത്തവര്‍, സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍, കൃത്യമായ നമ്പര്‍പ്ലേറ്റ് ഇല്ലാത്തവര്‍, അശ്രദ്ധമായി വണ്ടി ഓടിക്കുന്നവർ തുടങ്ങിയ ഗതാഗതനിയമലംഘനങ്ങള്‍ ക്യാമറ പകർത്തുമെന്ന് കാസർകോട് കണ്ട്രോൾ റൂം മോടോർ വെഹികിൾ ഇൻസ്‌പെക്‌ടർ വിജയകുമാർ സി എസ് കാസർകോട് വാർത്തയോട് പറഞ്ഞു. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് തപാല്‍മുഖേന നോടീസ് നല്‍കും. പിഴയടക്കേണ്ടത് ഉള്‍പെടെ മറ്റ് നിയമനടപടികള്‍ നേരിടേണ്ടിയും വരും.

18 വയസിന് താഴെയുള്ള കുട്ടികൾ വാഹനം ഓടിക്കുന്നത് കണ്ടെത്തിയാൽ വാഹന ഉടമയെ കോടതിയിലും കുട്ടിയെ ജുവൈനൽ കോടതിയിലും പ്രോസിക്യൂട് ചെയ്യുമെന്ന് വിജയകുമാർ സി എസ് അറിയിച്ചു. വാഹന ഉടമയ്ക്ക് 25000 രൂപ പിഴ ചുമത്തുകയും ഒരു ദിവസം കോടതി തീരുന്നത് വരെ അവിടെ നിക്കാനുള്ള ശിക്ഷയുമാണ് ലഭിക്കുക. കുട്ടിക്കെതിരെയും നടപടി സ്വീകരിക്കും. 18 വയസിൽ ലൈസൻസ് ലഭിക്കാത്ത അവസ്ഥയും വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ ക്യാമറകൾ അവ സ്ഥാപിക്കുന്ന പോസ്റ്റിൽ തന്നെ സോളാർ പാനലുമുണ്ടാകും. ട്രാഫിക് സിഗ്‌നലുകൾ, എൽഇഡി സൈൻ ബോർഡുകൾ, ടൈമറുകൾ എന്നിവ ഉൾപെടുന്നതാണ് നിരീക്ഷണ ക്യാമറകൾ. വയർലെസ് ക്യാമറകളായതിനാൽ ഇടയ്ക്കിടെ എടുത്തുമാറ്റാനും സാധിക്കും. വൈദ്യുതി മുടക്കവും പ്രവർത്തനത്തെ ബാധിക്കില്ല. സർകാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കെൽട്രോണാണ് ആർടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സജ്ജമാക്കുന്നത്.



Keywords: Cameras installed to detect traffic violations, Kerala, Kasaragod, AI Camera, Artificial Intelligence, News, Top-Headlines, Vehicles, Centre, Traffic rules, Helmet, Seat belt, Camera, Motor vehicle inspector, Court, License, Traffic signal,  Government.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia