city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Stolen from office | പാൽ വിതരണ ഓഫീസില്‍ പൂട്ട് തകർത്ത് ലക്ഷങ്ങളുടെ കവർച; പ്രതികൾ സിസിടിവി ക്യാമറയിൽ കുടുങ്ങി

ചെര്‍ക്കള: (www.kasargodvartha.com) പാൽ വിതരണ ഓഫീസില്‍ പൂട്ട് തകർത്ത് ലക്ഷങ്ങളുടെ കവർച. ചെര്‍ക്കളയിലെ കര്‍ഷകശ്രീ പാൽ വിതരണ ഓഫീസില്‍ ശനിയാഴ്ച പുലർചെ 2.30 മണിയോടെയാണ് മോഷണം നടന്നത്. പുലർചെ 4.30 മണിയോടെ പാൽ വിതരണത്തിനായി ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞയുടൻ വിദ്യാനഗർ പൊലീസിൽ അറിയിച്ചു.
  
Stolen from office | പാൽ വിതരണ ഓഫീസില്‍ പൂട്ട് തകർത്ത് ലക്ഷങ്ങളുടെ കവർച; പ്രതികൾ സിസിടിവി ക്യാമറയിൽ കുടുങ്ങി

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓഫീസിനകത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന വെള്ളിയാഴ്ചത്തെ കലക്ഷൻ തുകയായ മൂന്നര ലക്ഷം രൂപ നഷ്ടപ്പെട്ടതായി കര്‍ഷകശ്രീ മില്‍ക് ഉടമ ഇ അബ്ദുല്ലക്കുഞ്ഞി പൊലീസിനെ അറിയിച്ചു.

അബ്ദുല്ല കുഞ്ഞിയുടെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് പ്രാരംഭ അന്വേഷണം ആരംഭിച്ചു. മൂന്നംഗ സംഘമാണ് കവര്‍ചയ്ക്ക് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

  
Keywords:  Cherkala, Kasaragod, Kerala, News, Top-Headlines, Milk, Crime, Shop, Theft, Robbery, Arrest, Video, Police, Vidya Nagar, Investigation, Broke lock of the Milk office and stole lakhs. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia