city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ റെയിൽ പദ്ധതിക്കെതിരെ മാർച് 25, 26 ന് കാസർകോട്ട് ബിജെപിയുടെ പദയാത്ര

കാസർകോട്:(www.kasargodvartha.com 23.03.2022) ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ നയിക്കുന്ന കെറെയില്‍ വിരുദ്ധ പദയാത്ര മാര്‍ച് 25, 26 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാര്‍ച് 25ന് നീലേശ്വരത്ത് നിന്നും ആരംഭിച്ച് കാഞ്ഞങ്ങാട് സമാപിക്കും. നീലേശ്വരം കോൻവെന്റ് ജംക്ഷനില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍ സംസാരിക്കും
                     കെ റെയിൽ പദ്ധതിക്കെതിരെ മാർച് 25, 26 ന് കാസർകോട്ട് ബിജെപിയുടെ പദയാത്ര
   
26 ന് പാലക്കുന്നിൽ നിന്നും ആരംഭിച്ച് കാസർകോട്ട് സമാപിക്കും. ബിജെപി ദേശീയ കൗൺസിൽ അംഗം സി കെ പദ്മനാഭന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ സംസ്ഥാന സെക്രടറി കെ രഞ്ജിത് സംസാരിക്കും.

കേരളത്തെ രണ്ടായി പിളര്‍ക്കുന്ന കെറെയില്‍ തലമുറകളുടെ ജീവിതം ദുസ്സഹമാക്കും. സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടുഴലുന്ന കേരളത്തെ കടക്കെണിയിലാക്കും. ബിജെപി ശക്തമായ സമരവുമായി മുന്നോട്ട് പോവുകയാണ്. കെറെയില്‍ വിരുദ്ധ കൻവെന്‍ഷന്‍, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സംഗമം, ജനകീയ പാര്‍ലമെന്റ് തുടങ്ങിയ തുടര്‍ പരിപാടികള്‍ നടക്കാനിരിക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.



വാർത്താസമ്മേളനത്തിൽ രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ സെക്രടറി വേലായുധൻ, ജയരാജ് റൈ എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, BJP, March, Video, Press meet, Conference, District, BJP march in Kasargod district, K Rail project, BJP march in Kasargod district on March 25 and 26 against K Rail project.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia