സ്‌കൂള്‍ പരിസരത്ത് മദ്യവില്‍പന പതിവാക്കിയ ക്രിമിനല്‍ കേസിലെ പ്രതി ബിജെപി ഹനീഫ ഒടുവില്‍ മദ്യവുമായി എക്‌സൈസിന്റെ വലയില്‍ കുടുങ്ങി, Watch Video
Aug 4, 2018, 14:18 IST
ഉപ്പള: (www.kasargodvartha.com 04.08.2018) സ്‌കൂള്‍ പരിസരത്ത് മദ്യവില്‍പന പതിവാക്കിയ ക്രിമിനല്‍ കേസിലെ പ്രതി മംഗല്‍പാടി കളത്തൂരിലെ ബിജെപി ഹനീഫ എന്ന് വിളിക്കുന്ന ഹനീഫ (29) ഒടുവില്‍ മദ്യവുമായി എക്‌സൈസിന്റെ വലയില്‍ കുടുങ്ങി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് വെള്ളിയാഴ്ച വൈകീട്ട് ഉപ്പള നയാബസാര്‍ എ ജെ ഐ സ്‌ക്കൂളിന് പിറകില്‍ വെച്ച് 180 മില്ലിയുടെ 20 പാക്കറ്റ് കണ്ണാടക മദ്യവുമായി ഹനീഫയെ കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്.
ഹനീഫ സ്ഥിരമായി മദ്യ വില്‍പ്പന നടത്തി വരുന്നുണ്ടെങ്കിലും പലപ്പോഴും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അടിപിടിയും ഗുണ്ടായിസവുമയി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ഹനീഫ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ശശി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലിജു, സജിത്ത്, റെനി, ഡ്രൈവര്‍ മൈക്കിള്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Uppala, news, Liquor, seized, arrest, Youth, school, Excise, Raid, Onam-celebration, BJP Haneefa held with liquor near school