ബിറ്റ്‌കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാട് നടത്തിയ മലപ്പുറത്തെ യുവാവിനെ ഡെറാഡൂണില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലയെന്ന് സംശയം
Aug 29, 2019, 17:37 IST
മലപ്പുറം: (www.kasargodvartha.com 29.08.2019) ബിറ്റ്‌കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാട് നടത്തിയ മലപ്പുറത്തെ യുവാവിനെ ഡെറാഡൂണില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പെരിന്തല്‍മണ്ണ പുലമന്തോള്‍ സ്വദേശി ഷുക്കൂറിനെ (27) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ തിരൂരങ്ങാടി പോലീസിലാണ് ഡെറാഡൂണ്‍ പോലീസില്‍ നിന്നും വിവരം ലഭിച്ചത്. യുവാവിന്റെ വീട് പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ വിവരം പെരിന്തല്‍മണ്ണ പോലീസിന് കൈമാറിയതായി തീരുരങ്ങാടി പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഒരു കാറിലാണ് ഷുക്കൂറിനെ ഡെറാഡൂണിലെ ആശുപത്രിയിലെത്തിച്ചത്. ഇതിന്റെ സി സി ടി വി ദൃശ്യം കാസര്‍കോട് വാര്‍ത്തയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇവര്‍ സ്‌ട്രെച്ചറില്‍ കയറ്റി ആശുപത്രിക്കകത്തേക്ക് കൊണ്ടുപോകുന്നതും മറ്റുമുള്ള കാര്യങ്ങള്‍ ഇതില്‍ വ്യക്തമായുണ്ട്. സംഭവത്തിനു ശേഷം കൂടെയുണ്ടായിരുന്നവര്‍ മുങ്ങിയതായാണ് വിവരം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും പോലീസും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലേക്ക് തിരിച്ചതായി പെരിന്തല്‍മണ്ണ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പെരിന്തല്‍മണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ഹനീഫ ഹാജിയും ബന്ധുക്കളും പറയുന്നത്.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. ആറു മാസം മുമ്പാണ് ബിറ്റ്‌കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നതോടെ ഷുക്കൂര്‍ നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. ഇതിനു ശേഷം യുവാവ് തായ്‌ലാന്റിലായിരുന്നുവെന്ന വിവരവും പ്രചരിച്ചിരുന്നു. ചില സംഘങ്ങള്‍ യുവാവിനെ തടങ്കലിലാക്കിയിരുന്നതായും വിവരം പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് യുവാവിനെ ഡെറാഡൂണില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Related News:
മലപ്പുറം കേന്ദ്രീകരിച്ച് വന്‍ ബിറ്റ്‌കോയിന്‍ തട്ടിപ്പ്; മുഖ്യസൂത്രധാരന്‍ കോടികള്‍ തട്ടി മുങ്ങി, 130 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി സൂചന, തട്ടിപ്പിനിരയായവരില്‍ കാസര്‍കോട്ടെ നിരവധി പേരും, പരാതി നല്‍കാന്‍ തയ്യാറാകാതെ ഇടപാടുകാര്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder, Death, Malappuram, Bitcoin Shukoor found dead in Dehradun
< !- START disable copy paste -->