മാറ്റത്തിന്റെ ആഹ്വാനമായി ബീ ദി ചെയ്ഞ്ച്.. പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ആല്‍ബം ശ്രദ്ധേയമാവുന്നു
Oct 9, 2017, 23:31 IST
(www.kasargodvartha.com 09.10.2017) ലോകത്ത് മാനവികത നശിച്ചുകൊണ്ടിരിക്കുമ്പോള്‍ മാറ്റത്തിന്റെ കാഹളമൂതി 'ബീ ദി ചെയ്ഞ്ച് വാട്ട് ഹാപ്പന്‍ഡ് ടു മൈ വേള്‍ഡ്' ആല്‍ബം ശ്രദ്ധേയമാവുന്നു. 'ഈ ലോകത്ത് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റം നിങ്ങള്‍ തന്നെയാവട്ടെ' എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളെ ആസ്പദമാക്കിയാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്.
ലോകം ഇന്ന് നേരിടുന്ന പലപ്രശ്നങ്ങള്‍ക്കും കാരണം സമാധാനത്തിന്റെയും സമത്വത്തിന്റെയും അഭാവമാണ് എന്ന തിരിച്ചറിവിലേക്ക് ആല്‍ബം വിരല്‍ചൂണ്ടുന്നു. ഈ പ്രശ്നങ്ങളെ ലോകത്തുനിന്ന് തുടച്ചുനീക്കാനുള്ള മാറ്റത്തിന്റെ തുടക്കം നമ്മില്‍ നിന്ന് തന്നെ ആരംഭിക്കണമെന്നാണ് ആല്‍ബം നല്കുന്ന സന്ദേശം.
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു വിദ്യാര്‍ത്ഥി റോഷനാണ് ഗാനം ആലപിച്ചത്. കെ ടി ഹസന്റേതാണ് വരികള്‍. ഗാസാ സ്ട്രീറ്റ് ചെമ്മനാടിന്റെ മൈ മീഡിയയാണ് ആല്‍ബത്തിന്റെ ഷൂട്ടിങ്ങ് നിര്‍വഹിച്ചിരിക്കുന്നത്.
Keywords: Kerala, kasaragod, News, Release, Song, Album, Chemnad Jama-ath Higher Secondary School, Peace, Roshan, Humanity.