Temple | ബദിയഡുക്ക ഉബ്രംഗള മഹാദേവ പാര്‍വതി ശാസ്താ ക്ഷേത്രം നവീകരണ പുനര്‍പ്രതിഷ്ഠാ അഷ്ടബന്ധ ബ്രഹ്മകലശോത്സവം ഡിസംബര്‍ 25 മുതല്‍
Dec 22, 2022, 18:20 IST
കാസര്‍കോട്: (www.kasargodvartha.com) 'വടക്കേ ശബരിമല' എന്ന് അറിയപ്പെടുന്ന 18 പടികളുള്ള ബദിയഡുക്ക ഉബ്രംഗള ശ്രീ മഹാദേവ പാര്‍വതി ശ്രീ ശാസ്താ ക്ഷേത്രം നവീകരണ പുനര്‍പ്രതിഷ്ഠാ അഷ്ടബന്ധ ബ്രഹ്മകലശോത്സവവും ശ്രീ ധൂമാവതി, പരിവാര ദൈവങ്ങളുടെ പ്രതിഷ്ഠയും ഡിസംബര്‍ 25 മുതല്‍ 2023 ജനുവരി രണ്ട് വരെ ദേലംപാടി ബ്രഹ്മശ്രീ ഗണേഷ തന്ത്രികളുടെ നേതൃത്വത്തില്‍ വിവിധ താന്ത്രിക വൈദിക, ധാര്‍മ്മിക, സാംസ്‌കാരിക പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ. ഡി വീരേന്ദ്ര ഹെഗ്ഡെ, എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിജി, ഒടിയൂര്‍ ശ്രീ ഗുരുദേവാനന്ദ സ്വാമിജി, ഒടിയൂര്‍ സാദ്വി ശ്രീ മതാനന്ദമയി, സുബ്രഹ്മണ്യ മഠം ശ്രീ ശ്രീ വിദ്വാപസന്നതീര്‍ത്ഥ സ്വാമിജി, ശ്രീ ശ്രീ മോഹനദാസ പരമഹംസ സ്വാമിജി, കൊണ്ടേവൂര്‍
യോഗാനന്ദ സരസ്വതി സ്വാമിജി, ധര്‍മ്മദര്‍ശി ഡോ. ഭീമേശ്വര്‍ ജോഷി, ശ്രീ ഹര്‍ഷേന്ദ്ര കുമാര്‍ എന്നിങ്ങനെ
വിവിധ മേഖലകളിലെ പ്രമുഖര്‍ പല ദിവസങ്ങളിലായി പങ്കെടുക്കും..
മൂന്നു കോടിയിലേറെ രൂപ ചിലവഴിച്ചാണ് ക്ഷേത്രം നവീകരിച്ചത്. ശ്രീകോവിലിന്റെ നവീകരണം, ചെമ്പുകൊണ്ടുള്ള മേല്‍ക്കൂര തീര്‍ത്ഥമണ്ഡപം നവീകരണം, 18 പടവുകളുടെ നവീകരണം, ഉള്‍ഭാഗം നവീകരണം, പുറം മുറ്റം നവീകരണം, അന്നഛത്രം, ധൂമാവതി ദൈവസ്ഥാനം തുടങ്ങി ഒട്ടേറെ പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വാര്‍ഷിക ഉത്സവത്തോടനുബന്ധിച്ച് പാട്ടുത്സവം, ശ്രീ ഭൂതബലി ഉത്സവം, ശ്രീ ധൂമാവതി ദൈവ നേമോത്സവം എന്നിവ 2023 ജനുവരി മൂന്ന് മുതല്‍ അഞ്ച് വരെ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. കിഷോര്‍ കുമാര്‍ കുണിക്കുന്നായ, മധുസൂദനന്‍ ആയര്‍, ഡോ. യുബി കുണികുള്ളായ, ഹരിനാരായണ മാസ്റ്റര്‍ ശിറന്തഡുക്ക, പ്രശാന്ത് കുണികുള്ളായ, കെ ഗംഗാധര്‍ തെക്കേമുല, രാജേഷ് മാസ്റ്റര്‍ അഗല്‍പാടി എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Temple, Temple Fest, Religion, Badiyadukka, Badiyaduka Ubrangala Mahadeva Parvati Shasta Temple, Badiyaduka Ubrangala Mahadeva Parvati Shasta Temple Brahmakalashotsavam from 25th December.
< !- START disable copy paste -->