Awareness class | റെയില്‍വേ സ്റ്റേഷനില്‍ തീപടര്‍ന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിവരിച്ച് ട്രാഫിക് ഇന്‍സ്പെക്ടറുടെ ബോധവത്കരണം; ഇനി തീ കണ്ടാല്‍ ബോധം കെടരുത്!
Oct 10, 2022, 18:57 IST
-സുബൈര്‍ പള്ളിക്കാല്‍
കാസര്‍കോട്: (www.kasargodvartha.com) റെയില്‍വേ സ്റ്റേഷനില്‍ തീപടര്‍ന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിവരിച്ച് ട്രാഫിക് ഇന്‍സ്പെക്ടറുടെ ബോധവത്കരണ ക്ലാസ് വേറിട്ടതായി. കഴിഞ്ഞ ദിവസമാണ് ഫയര്‍ എസ്റ്റിഗ്വിഷര്‍ (തീ അണയ്ക്കാനുള്ള വാതക സിലിന്‍ഡര്‍) റീഫിലിങിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷന് പരിസരത്ത് ബോധവത്കരണ ക്ലാസ് നടന്നത്.

സ്റ്റേഷന് മാസ്റ്റര്‍, റെയില്‍വേ സ്റ്റേഷനിലെ ട്രാഫിക് ജീവനക്കാര്‍, ആര്‍പിഎഫ്, റെയില്‍വേ പൊലീസ് എന്നിവര്‍ക്കായാണ് റെയില്‍വേയുടെ ട്രാഫിക് ഇന്‍സ്പെക്ടര്‍ എസ് എം അജിത് ബോധവത്കരണ ക്ലാസ് നല്‍കിയത്. ഓരോ വര്‍ഷവും ഫയര്‍ എസ്റ്റിഗ്വിഷര്‍ റീഫിലിങ് നടത്തേണ്ടതുണ്ട്. ഇത്തരത്തില്‍ പഴയ വാതകങ്ങള്‍ കളയുന്നതിന് പകരം ഇത് ഉപയോഗിച്ചുള്ള പരിശീലനമാണ് നടത്തി വരുന്നത്.
എബിസി-ബിസി എന്നിങ്ങനെ രണ്ട് തരത്തിലുള്ള വാതകങ്ങളാണ് ഫയര്‍ എസ്റ്റിഗ്വിഷറില്‍ നിറയ്ക്കുന്നത്. ഇതില്‍ എബിസി ഏത് തരത്തിലുള്ള തീപിടിത്തത്തിലും ഉപയോഗിക്കാന്‍ കഴിയും. മരം, പേപര്‍, തുണി, പ്ലാസ്റ്റിക്, ഗ്യാസ്, പെട്രോള്‍, മണ്ണെണ്ണ, പെയിന്റ്, ഇലക്ട്രികല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ തീപിടുത്തത്തിന് എബിസി എസ്റ്റിഗ്വിഷര്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ബിസി എസ്റ്റിഗ്വിഷര്‍ സാധാരണ ജ്വലന വസ്തുക്കള്‍ ഒഴിച്ചുള്ളവയുടെ തീപിടിത്തതിനാണ് ഉപയോഗിച്ചു വരുന്നത്. ഇത് പഴയ രീതിയില്‍ ഉപയോഗിച്ചു വരുന്ന സിലിന്‍ഡറാണ്.
എസ്റ്റിഗ്വിഷറില്‍ നിറച്ച പഴയ വസ്തുക്കള്‍ ഉപയോഗിച്ചുള്ള വിവരണം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. നിമിഷ നേരം കൊണ്ട് തീ കെടുത്താന്‍ സാധിക്കുന്ന തരത്തിലാണ് ഇവ റെയില്‍വേ സ്റ്റേഷനില്‍ സജ്ജമാക്കിയിട്ടുള്ളത്. ചെറിയ ക്ലാസ് ലഭിച്ച ആര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് എസ്റ്റിഗ്വിഷര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. ചെറുവത്തൂര്‍ മുതല്‍ ഉള്ളാള്‍ വരെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ പഴയ വാതകങ്ങള്‍ മാറ്റി പുതിയ വാതകങ്ങള്‍ എസ്റ്റിഗ്വിഷറില്‍ നിറയ്ക്കുന്നതിന്റെ ബാധകമായി പരിശീലനം നല്കി വരുന്നുണ്ടെന്ന് ട്രാഫിക് ഇന്‍സ്പെക്ടര്‍ അജിത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Indian-Railway, Railway, Fire, Awareness, Video, Awareness class for traffic inspector explaining what to do in case of fire at railway station.
< !- START disable copy paste -->