ഡോക്ടറെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ നടപടി എടുത്തില്ല ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചു,രോഗികള്‍ വലഞ്ഞു
Sep 2, 2019, 19:00 IST
കാസര്‍കോട്:(www.kasargodvartha.com 02/09/2019) ഡോക്ടറെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചു. തിങ്കളാഴ്ച്ച രാവിലെയാണ് ഒപി ബഹിഷ്‌കരിച്ചത്. ഇതു കാരണം നൂറു കണക്കിന് രോഗികള്‍ വലഞ്ഞു. കഴിഞ്ഞ മാസം ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ അക്രമിക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാണ് ഡോക്ടര്‍മാരുടെ ആക്ഷേപം.
ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരും ആശുപ്ത്രിയിലെ മറ്റു ജീവനക്കാരും അവധിയെടുത്താണ് ഒപി ബഹിഷ്‌കരിച്ചത്. അക്രമിക്കെതിരെ നടപടിയുണ്ടായല്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് തിങ്കളാഴ്ച്ച ഡോക്ടര്‍മാരുടെ സേവനം ലഭിച്ചത്. സമരത്തെ തുടര്‍ന്ന് ഒപി പരിശോധനക്കെത്തിയവരെയും അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടിയത്. മഴകാല രോഗങ്ങള്‍ വര്‍ധിച്ചതോടെ ദിവസവും ശരാശരി ആയിരത്തിലേറെ ആളുകളാണ് ജനറല്‍ ആശുപത്രിയില്‍ ഒപി യില്‍ മാത്രം ചികിത്സ തേടിയെത്തിയത്.
പ്രതിഷേധത്തില്‍ കെ.ജി.എം.ഒ.എ.പ്രസിഡന്റ് ഡോ.ബി.നാരായണ നായക്ക് അധ്യക്ഷത വഹിച്ചു. ഡോ.എന്‍.രജിത്കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.ഡോക്ടര്‍മാരായ ടി.എന്‍.സുരേഷന്‍, ജമാല്‍ അഹ്മദ്, വി.സുരേഷന്‍, പി.നാരായണപ്രദീപ്, സി.എച്ച്.ജനാര്‍ദ്ദനനായക്ക്, ഡി.ജി.രമേശ്, ആശുപത്രി സൂപ്രണ്ട് ഡോ.രാജറാം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഗിതാ ഗുരുദാസ്, ഡോക്ടര്‍മാരായ പ്രീമ, ഷക്കീല്‍, റിയാസ്, ചന്ദ്രമോഹനന്‍, സയ്യിദ് ശുഹൈബ്, മുഹ് മിന അഷ്മീം, എ.ശോഭ, ഷമീമ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാലകൃഷ്ണന്‍, ടി.എം.സലീം, രാജന്‍, ശൈലേന്ദ്രന്‍, കെ.ബാബു, വിനീത് ചന്ദ്രന്‍, ഡേവിഡ്, ഹരീഷ്, ചന്ദ്രന്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Press meet, Hospital, Doctors, Treatment, Attack incident, doctors boycotted