Assault | 'മയക്കുമരുന്നിന് അടിമയായ യുവാവ് 8 വയസുള്ള പെൺകുട്ടിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു'; നില ഗുരുതരം; പ്രതി കസ്റ്റഡിയിൽ; ദൃശ്യങ്ങൾ പുറത്ത്
Nov 17, 2022, 13:10 IST
മഞ്ചേശ്വരം: (www.kasargodvartha.com) മയക്കുമരുന്നിന് അടിമയായ യുവാവ് എട്ട് വയസുള്ള പെൺകുട്ടിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞതായി പരാതി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയെ നിലത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മഞ്ചേശ്വരം ഉദ്യാവറിലെ പെൺകുട്ടിയെയാണ് ബന്ധുവായ അബൂബകർ (30) എന്നയാൾ പൊക്കിയെടുത്ത് നിലത്തെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. യുവാവിനെതിരെ ഐപിസി 307, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന കാസർകോട് വാർത്തയോട് പറഞ്ഞു.
വിവരം പുറത്തുവന്നതോടെ മഞ്ചേശ്വരം പൊലീസ് അബൂബകറിനെ കസ്റ്റടിയിലെടുത്തു. പെൺകുട്ടിയെ സ്കാനിങ്ങിനും മറ്റും വിധേയമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പിന്നാലെ വന്ന ആജാനുബാഹുവായ യുവാവ് എടുത്ത് പൊക്കി നിലത്തെറിഞ്ഞു തിരിച്ചുപോവുകയായിരുന്നു.
നിലത്ത് വീണ പെൺകുട്ടി ഒരുതവണ എഴുന്നേറ്റപ്പോൾ തലകറങ്ങി വീണ്ടും നിലത്ത് വീഴുകയും പിന്നീട് വേച്ചുവേച്ച് നടന്നുപോകുന്നതും വീഡിയോയിൽ കാണാം. ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇതിനിടെയാണ് പൊലീസ് യുവാവിനെ കസ്റ്റഡയിലെടുത്തത്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ പുറത്ത് പറയാനാകൂവെന്ന് മഞ്ചേശ്വരം പൊലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി വരുന്നുണ്ട്.

Keywords: Assault On A Girl By Youth Caught On Camera, Kerala, Manjeshwaram, Kasaragod, News, Top-Headlines, Assault, Girl, Drugs, Custody.