കാസര്‍കോട്ട് ജില്ലാ പഞ്ചായത് അംഗത്തെയും കുടുംബത്തെയും അക്രമിച്ചെന്ന പരാതി: സിസിടിവി ദൃശ്യം പുറത്ത്; അക്രമിക്കാന്‍ പോയവര്‍ക്ക് അടികൊണ്ടതാണെന്ന് ലീഗ്; തോടിനെ ചൊല്ലി രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നമെന്ന് പൊലീസ്; ഇരു വിഭാഗത്തിലും പെട്ട 8 പേര്‍ക്കെതിരെ നരഹത്യ കേസ്
Mar 19, 2022, 16:14 IST
കാസര്‍കോട്: (www.kasargodvartha.com 19.03.2022) കാസര്‍കോട്ട് ജില്ലാ പഞ്ചായത് അംഗം ഫാത്വിമത് ശംനയേയും കുടുംബാംഗങ്ങളേയും വെട്ടിപരിക്കേല്പ്പിച്ചെന്ന് പറയുന്ന സംഭവത്തിന്റെ യഥാർഥ സിസിടിവി ദൃശ്യം പുറത്ത്. വാൾ, മഴു, മറ്റു മാരക ആയുധങ്ങളുമായി അക്രമിക്കാന്‍ പോയ ജില്ലാ പഞ്ചായത് അംഗത്തിന്റെ ബന്ധുക്കൾക്ക് പരിക്ക് പറ്റിയതിനെകുറിച്ചാണ് ഇപ്പോൾ ചർച നടക്കുന്നത്. സംഭവം എല്ലാം കഴിഞ്ഞ് എത്തിയ ജില്ലാ പഞ്ചായത് അംഗം ആരും ആക്രമിക്കാതെ തന്നെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു.
തോടിനെ ചൊല്ലി രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ് അക്രമത്തില്‍ കലാശിച്ചതെന്നും ഇരു വിഭാഗത്തിലും പെട്ട നാല് വീതം പേര്‍ക്കെതിരെ നരഹത്യ ശ്രമത്തിന് കേസെടുത്തതായി വിദ്യാനഗര്‍ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് ചെങ്കള എര്മാളത്ത് ഇരുവീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതിനെ സിപിഎം - ലീഗ് സംഘര്‍ഷമായി രാഷ്ട്രീയവല്ക്കരിച്ചെന്നാണ് ആരോപണം.
അക്രമത്തില്‍ ശംനയുടെ പിതാവ് ഹസന്, സഹോദരന് സ്വാലിഹ്, സുല്ത്വാന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ സമയം മുസ് ലീം യൂത് ലീഗ് കാസര്‍കോട് മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അബൂബകര്‍ കരുമാനത്തേയും സഹോദരന് മുഹമ്മദ് അലിയേയും പരിക്കുകളോടെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അധികാരത്തിന്റെ ഹുങ്കില്‍ സിപിഎം ക്രിമിനലുകള്‍ അക്രമം നടത്തുകയാണെന്നും ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അശ്റഫ് എടനീര്‍ ഫേസ്ബുക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്കി. സിസിടിവി ദൃശ്യത്തില്‍ നിന്ന് തന്നെ അക്രമം ആര് നടത്തി എന്ന് വ്യക്തമാകുമെന്നും ഇതിനെയാണ് മുസ് ലിം ലീഗ് അക്രമം ആയി ചിത്രീകരിക്കുന്നതെന്നും ലീഗ് കേന്ദ്രങ്ങൾ വ്യക്തമാക്കി.

Keywords: News, Kerala, Kasaragod, Top-Headlines, Assault, Complaint, Police, Case, District-Panchayath, Woman, Attack, Video, Assault complaint; police registered case against 8.
< !- START disable copy paste -->