Argument | ബസ് തടഞ്ഞതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ പൊലീസും വ്യാപാരികളും തമ്മിൽ തർക്കം; ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസിൽ 8 പേർ അറസ്റ്റിൽ; പൊലീസ് അതിക്രമം അപലപനീയമെന്ന് മർചന്റ്സ് അസോസിയേഷൻ
Aug 6, 2022, 13:38 IST
കാസർകോട്: (www.kasargodvartha.com) പഴയ ബസ് സ്റ്റാൻഡിലെ കെപിആർ റാവു റോഡിൽ ബസ് തടഞ്ഞതിനെ ചൊല്ലി പൊലീസും വ്യാപാരികളും തമ്മിൽ തർക്കം. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കണ്ടാലറിയാവുന്ന 12 പേർ ഉൾപെടെ 20 പേർക്കെതിരെ കേസെടുക്കുകയും എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്. എന്നാൽ പൊലീസ് അതിക്രമം കാട്ടുന്നുവെന്ന് വ്യാപാരികളും കുറ്റപ്പെടുത്തി.
വ്യാഴാഴ്ച വൈകീട്ട് ബിഎസ്എൻഎൽ ഓഫീസിന് മുന്നിലാണ് സംഭവം നടന്നത്. നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനെ തുടർന്ന് ചില സ്വകാര്യ ബസുകൾ കറന്തക്കാട് വഴി പോകാതെ കെപിആർ റാവു റോഡിലൂടെയാണ് പോകുന്നത്. എന്നാൽ ഇടുങ്ങിയതും തിരക്കേറിയതുമായ ഈ പാതയിലൂടെ ബസുകൾ പോകുന്നത് ഈ വശത്ത് വ്യാപാരം നടത്തുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി വ്യാപാരികൾ പറയുന്നു.
ഇതിലൂടെ കടന്നുപോയ ഒരു സ്വകാര്യ ബസ് പോസ്റ്റിൽ തട്ടിയെന്ന് ആരോപിച്ച് വ്യാപാരികൾ തടഞ്ഞെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബസ് പോകാൻ അനുവദിക്കാതെ വാക് തർക്കങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധിക്കാരെ മാറ്റാൻ ശ്രമിച്ചപ്പോൾ പൊലീസിന് നേരെ തിരിയുകയും ഉന്തും തള്ളും ഉണ്ടാവുകയും ആയിരുന്നുവെന്ന് അജിത് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു. തുടർന്ന് ചിലരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു. എസ് അബ്ദുൽ സത്താർ (30), പി അജ്മൽ (25), അബ്ദുൽ അമീൻ (30), ഹസൻ ശാഹിൽ (23), സി കെ ജുനൈദ് (33), എ എൻ ശാനവാസ് (22), എം മുഹമ്മദ് നജാസ് (41), മുസ്ത്വഫ (44) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
അതേസമയം വ്യാപാരികൾ ബസ് തടഞ്ഞിട്ടില്ലെന്നും ബസ് ഇലക്ട്രിക് പോസ്റ്റിൽ തട്ടിയതിനെ തുടർന്ന് ഗതാഗതം സ്തംഭിക്കുകയും അതുവഴി ഉണ്ടായിരുന്ന ആളുകൾ കൂടുകയും ആയിരുന്നുവെന്നും വ്യാപാരികളുടെ ഭാഗം കേൾക്കാതെ പൊലീസ് ഏകപക്ഷീയമായി വ്യാപാരികൾക്കെതിരെ തിരിയുകയായിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു. നഗരം ചുറ്റാതെ ബസ് ഇതുവഴി പോകുന്നത് ബസ് സ്റ്റോപുകളിൽ കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ആരോപണമുണ്ട്.
കെപിആർ റാവു റോഡിലുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് വ്യാപാരികളുടെ മേൽ പൊലീസ് കുതിര കയറുകയാണെന്ന് കാസർകോട് മർചൻറ്സ് അസോസിയേഷൻ യോഗം ആരോപിച്ചു. 'നഗരത്തിൽ എന്ത് സംഭവമുണ്ടായാലും വ്യാപാരികളുടെ നേർക്കാണ് ചില പൊലീസ് ഉദ്യോഗസ്ഥർ അതിക്രമം കാട്ടുന്നത്. വ്യാപാരികളോടുള്ള ഇത്തരം സമീപനം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. കുറ്റക്കാരെ തലോടുന്നതും വാദികളെ പ്രതികളാക്കുന്നതുമായ സമീപനമാണ് പൊലീസ് അവലംബിക്കുന്നത്. ഇതിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകും', അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻറ് ടിഎ ഇല്യാസ്, ജനറൽ സെക്രടറി ദിനേശ് കെ, ട്രഷറർ നഹീം അങ്കോള, വൈസ് പ്രസിഡന്റുമാരായ മുനീർ അട്കത്ത്ബയൽ, ഹാരീസ് സികെ, ശശിധരൻ കെ, സെക്രടറിമാരായ അഗിത് കുമാർ സികെ, ശറഫുദ്ദീൻ ത്വയിബ, മജീദ് ടിടി എന്നിവർ സംബന്ധിച്ചു.

Keywords: Argument between police and traders over blocking the bus, Kerala, Kasaragod, News, Top-Headlines, Police, Bus, Traders, Road, President, Secretary.
< !- START disable copy paste -->