Train Travel | നിങ്ങള്‍ ട്രെയിന്‍ യാത്രക്കാരാണോ? ആര്‍പിഎഫ് അസി. കമീഷനര്‍ പറയുന്നത് കേള്‍ക്കുക
Aug 18, 2022, 14:02 IST
കാസര്‍കോട്: (www.kasargodvartha.com) കുറ്റകൃത്യങ്ങള്‍ അനുദിനം പെരുകികൊണ്ടിരിക്കെ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും കവര്‍ചയ്ക്കും പിടിച്ചുപറിക്കും ഇരയാകുന്നവരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പൊക്കെ ഒരു മോഷ്ടാവിനെ കാണുമ്പോള്‍ തന്നെ പലര്‍ക്കും മനസിലാക്കാന്‍ കഴിയുമായിരുന്നു. എന്നാലിന്ന് മാന്യമായ വസ്ത്രം ധരിച്ച് മാന്യമായ പെരുമാറ്റത്തിലൂടെ ആളുകളെ തട്ടിപ്പിനും കവര്‍ചയ്ക്കും ഇരയാക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്.
ട്രെയിനുകളിലും സ്ഥിതി വിഭിന്നമല്ലെന്ന് റെയില്‍വെ പ്രൊടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) പാലക്കാട് അസിസ്റ്റന്റ് കമീഷനര്‍ സഞ്ജയ് പണിക്കര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സ്ത്രീകളാണ് ട്രെയിനില്‍ ഏറ്റവും കൂടുതല്‍ കവര്ചയ്ക്കിരയാകുന്നത്. ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ത്രീകള്‍ ജനാലയ്ക്കരികിലിരുന്ന് യാത്രചെയ്യുന്നത് പിടിച്ചുപറിക്കിരയാകുന്നതിന് കാരണമാകുന്നു. ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ടെങ്കില്‍ അത് ഷോള് കൊണ്ടോ മറ്റോ മറയ്ക്കണം. അതേപോലെ വിലപിടിപ്പുള്ള ഫോണുകളും ലാപ്ടോപുകളും ഐപാഡുകളും ചാര്‍ജിംഗ് പോയിന്റുകളില്‍ കുത്തി ഉറങ്ങുന്നവരാണ് പലരും.
അടുത്തിരിക്കുന്ന പലരും നല്ല ചിന്താഗതിയുള്ളവരാണെന്ന് കരുതരുത്. സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ കണ്ടുപിടിച്ചുകൊടുക്കാന്‍ കഴിയാറുണ്ട്. എന്നാല്‍ അപ്പോഴേക്കും ഡാറ്റകളും മറ്റും ചോര്‍ന്നിരിക്കും. ഇത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കും. യാത്രക്കാര്‍ ജാഗ്രത പാലിച്ചാല്‍തന്നെ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാമെന്നും കമീഷനര്‍ പറഞ്ഞു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വാര്‍ഷിക പരിശോധനയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. ആര്‍പിഎഫിന്റെ ഉദ്യോഗസ്ഥരുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ട്രെയിനുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Video, Railway, Passenger, Train, Travel, Are you a train passenger?.
< !- START disable copy paste -->