city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അജാനൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്കിലൂടെ ഓടുന്ന വീഡിയോ: വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.01.2020) കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു അജാനൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ് വിട്ട് റെയില്‍ ട്രാക്കിലൂടെ ഓടുന്ന ദൃശ്യം. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും വ്യാപക വിമര്‍ശനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയിരിക്കുകയാണ്.

അജാന്നൂര്‍ ഗവ. എല്‍പി സ്‌കൂളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടതായും അപ്പോള്‍ തന്നെ പ്രാഥമികാന്വേഷണം നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. ദൃശ്യം പകര്‍ത്തിയത് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് പണിയാന്‍ വേണ്ടിയുള്ള ചിലരുടെ നാടകമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

റെയിലിനോട് ചേര്‍ന്നുള്ള വിദ്യാലയമാണ്. അവിടത്തെ ഹെഡ് മാസ്റ്ററും അധ്യാപകരും കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണെന്നും കുട്ടികളെ രാവിലെയും വൈകുന്നേരവും റെയില്‍ കടത്തുന്നതിന് മുന്‍കൂട്ടി തന്നെ ഡ്യൂട്ടി നല്‍കിയിട്ടുണ്ടെന്നുമാണ് ലഭിച്ച പ്രാഥമിക വിവരം. അവിടെ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കൊണ്ടുവരുന്ന കാര്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ എന്ന വ്യാജേന ഷൂട്ട് ചെയ്തതാണ് ഈ വീഡിയോ എന്നുമാണ് അറിയാന്‍ കഴിഞ്ഞത്.

ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്താന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

അജാനൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്കിലൂടെ ഓടുന്ന വീഡിയോ: വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി


Keywords:  Kerala, Kanhangad, news, Ajanur, school, Video, Social-Media, Ajanur school issue: Explanation by Edu. Minister 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia