മഞ്ചേശ്വരത്തെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ മുസ്ലിംലീഗുമായി ബന്ധമുള്ള മണല്‍ മാഫിയ: ശ്രീകാന്ത്
Aug 19, 2019, 20:50 IST
കാസര്‍കോട്: (www.kasargodvartha.com 19.08.2019) മഞ്ചേശ്വരം ഭാഗങ്ങളില്‍ നടക്കുന്ന മണല്‍കടത്തും അക്രമണങ്ങള്‍ക്കും പിന്നില്‍ മുസ്ലിംലീഗുമായി ബന്ധമുള്ള മണല്‍ മാഫിയയാണെന്ന് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുസ്ലിം ലീഗിനെതിരെ ആരോപണവുമായി ബി ജെ പി ജില്ലാ പ്രസിഡണ്ട് രംഗത്തെത്തിയിരിക്കുന്നത്.
പ്രത്യേക സംഘത്തെ കൊണ്ട് മണല്‍മാഫിയ കേസുകള്‍ അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മണല്‍കടത്ത് സംബന്ധിച്ച് നിരന്തരമായി റവന്യൂ അധികാരികള്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ പല നേതാക്കള്‍ക്കും മണല്‍കടത്ത് സംഘങ്ങളുമായി ബന്ധമുണ്ട്. അവര്‍ക്ക് പിന്തുണനല്‍കുന്നത് സ്ഥലത്തെ മുസ്ലിം ലീഗിന്റെ ചില നേതാക്കളാണെന്നും ശ്രീകാന്ത് ആരോപിച്ചു.
പോലീസിന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ മണല്‍കടത്ത് രാഷ്ട്രീയ അച്ചുതണ്ട് പുറത്ത് വരും. മണല്‍ മാഫിയയ്ക്കെതിരെ ശബ്ദിക്കുന്നവരുടെ വീടുകളില്‍ കയറി ഇത്തരം സംഘങ്ങള്‍ അക്രമവും ഭീഷണിയും മുഴക്കുകയാണ് ചെയ്യുന്നത്. മണലെടുക്കുന്നതിനെ ചൊല്ലി വെള്ളിയാഴ്ച പുലര്‍ച്ചെ കുണ്ടുകുളക്കയില്‍ മണല്‍ കടത്ത് സംഘവും നാട്ടുകാരും ഏറ്റുമുട്ടിരുന്നു. ഒരു വീടിന്റെ ഗേറ്റ് ടിപ്പര്‍ ലോറിയിടിച്ചു തകര്‍ക്കുകയും മണലുമായി ഒരു ടെമ്പോയെ നാട്ടുകാര്‍ പിടികൂടി മഞ്ചേശ്വരം പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. മണല്‍ എടുക്കുന്നതിനെതിരെ ശബ്ദിച്ച വീട്ടമ്മയെ വീട്ടിനകത്ത് കയറി കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തി. അക്രമികള്‍ക്കെതിരെ കേസ് എടുക്കുന്നതിന് പകരം പോലീസ് ആദ്യ പരാതിക്കാരിക്കെതിരെയാണ് കേസെടുത്തത്. മത രാഷ്ട്രീയമില്ലാതെ മണല്‍മാഫിയയ്ക്കെതിരെ ജനം ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ തുടങ്ങിയതോടെ മാഫിയ സംഘം അക്രമം അഴിച്ചുവിടുകയാണ്. അക്രമികള്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
മൂന്ന് കിലോമീറ്ററോളം പ്രദേശത്താണ് വന്‍തോതില്‍ അനധികൃതമായി മണലെടുത്തിരിക്കുന്നത്. മഞ്ചേശ്വരത്ത് ആരാധനാലയത്തിനു നേരെയുണ്ടായ അക്രമത്തിന് പിന്നിലും മണല്‍ മാഫിയയ്ക്ക് ബന്ധമുണ്ട്. മണല്‍കടത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് ധാര്‍മ്മിക പിന്തുണ പ്രഖ്യാപിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. ആരാധനാലയം അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ട്. കേവലം അക്രമികളെ മാത്രം പിടികൂടി കേസ് അവസാനിപ്പിച്ചാല്‍ പോര. അതിന് പ്രേരിപ്പിച്ചവരെ കൂടി അറസ്റ്റ് ചെയ്യാന്‍ തയ്യാറാകണം. കടലിനും റോഡിനും സമാന്തരമായി മണല്‍ കടത്തിയിട്ട് ഒരു സമാന്ത പുഴപോലും രൂപപ്പെട്ടിരിക്കുകയാണ്. മണല്‍കടത്ത് മൂലം കടല്‍ഭിത്തിയും തീരദേശറോഡും പ്രദേശത്തെ വീടുകള്‍ക്കും ഭീഷണിനേരിടുകയാണ്. മണല്‍കടത്ത് തടയാനായും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനായും പ്രദേശത്ത് ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ ബി ജെ പി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരിയും സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muslim-league, Adv.Srikanth, BJP, Top-Headlines, Attack, Crime, Adv.Srikanth against Muslim League
< !- START disable copy paste -->