നടി ക്രൂര പീഡനത്തിനിരയായത് ഒരു മണിക്കൂറോളം; 49 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത്
Jul 4, 2017, 12:55 IST
തിരുവനന്തപുരം: (www.kasargodvartha.com 04.07.2017) നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. ഒരു മണിക്കൂറോളമാണ് നടി ക്രൂരമായി അക്രമിക്കപ്പെട്ടത്. സുനിയുടെ പങ്കു വ്യക്തമാക്കുന്ന 49 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തായി. 49 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് സുനി പകര്‍ത്തിയത്. നടി വാഹനത്തില്‍ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് ഇതിലുള്ളത്.
എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് വ്യക്തതയുള്ള ദൃശ്യങ്ങള്‍ മാത്രം എഡിറ്റ് ചെയ്ത് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ആറ് ക്ലിപ്പുകളായി എടുക്കുകയായിരുന്നു. എഡിറ്റ് ചെയ്ത ആറു ക്ലിപ്പുകള്‍ ഒരു മെമ്മറി കാര്‍ഡിലാണ് സൂക്ഷിച്ചിരുന്നത്. ഈ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ദൃശ്യം ചോരാതിരിക്കാനും പോലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ശാസ്ത്രീയ തെളിവുകള്‍ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നു. നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് ഫലങ്ങളാണ് പുറത്തുവന്നത്. ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് ലഭിച്ചിരുന്നു.
പിടിയിലായ ശേഷം പള്‍സര്‍ സുനിയുടെ രക്തസാമ്പിള്‍ പോലീസ് ശേഖരിച്ചിരുന്നു. വസ്ത്രത്തിലെ ശരീരസ്രവവും സുനിയുടെ രക്തവും തമ്മില്‍ ക്രോസ്മാച്ച് ചെയ്തതോടെ കേസില്‍ പള്‍സര്‍ സുനി ശിക്ഷിക്കുമെന്ന് ഉറപ്പായതായി നിയമവിദഗ്ധര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Video, Police, Attack, Actress, Proof, Actress attack case: 49 minutes Video Out.