മാസങ്ങള്‍ക്കുള്ളില്‍ എട്ട് അപകടങ്ങള്‍, മരിച്ചത് മൂന്നു പേര്; ദേശീയപാതയിലെ അപകടക്കെണി ഒഴിവാക്കാന്‍ കലക്ടര്‍ ഇടപെട്ടതോടെ ഡിവൈഡറും സൈന്‍ ബോര്‍ഡും സ്ഥാപിച്ചു, റോഡിന്റെ വീതി കുറഞ്ഞതോടെ വീണ്ടും അപകടസാധ്യതയെന്ന് നാട്ടുകാര്‍
May 22, 2019, 15:36 IST
കാസര്‍കോട്: (www.kasargodvartha.com 22.05.2019) ദേശീയപാതയിലെ അപകടക്കെണി ഒഴിവാക്കാന്‍ കലക്ടര്‍ ഇടപെട്ടതോടെ ഡിവൈഡറും സൈന്‍ ബോര്‍ഡും സ്ഥാപിച്ചു. കാസര്‍കോട്ടെ തിരക്കേറിയ കറന്തക്കാട് ദേശീയപാതയിലാണ് അപകടക്കെണി ഉണ്ടായിരുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇവിടെ എട്ട് അപകടങ്ങളുണ്ടാവുകയും മൂന്ന് മരണങ്ങള് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പി ഡബ്ല്യു ഡി അധികൃതര്‍ അപകടം കുറയ്ക്കാനായി ഡിവൈഡര്‍ സ്ഥാപിക്കുകയും സൈന്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തപ്പോള്‍ ഇടതുവശത്തുള്ള റോഡിന്റെ വീതി കുറഞ്ഞതോടെ വീണ്ടും അപകടസാധ്യത ഉണ്ടായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഡിവൈഡര്‍ സ്ഥാപിച്ച ശേഷവും നിരവധി വാഹനങ്ങളാണ് ദിശതെറ്റിച്ച് കാസര്‍കോട് നിന്നുംമംഗളൂരു ഭാഗത്തേക്ക് പോകുന്നത്. ദൂരദിക്കുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്കാണ് റോഡിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നത്. റോഡിന്റെ വീതിയിലുണ്ടായിട്ടുള്ള മാറ്റവും ഇപ്പോള്‍ വാഹനമോടിക്കുന്നവര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. മധൂരില്‍ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും അപകടസാധ്യത ഉണ്ടായിട്ടുണ്ട്. ദിശ തെറ്റിച്ച് വലിയ വാഹനങ്ങള്‍ അമിത വേഗതയില്‍ പോകുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് അത് പെട്ടെന്ന് മനസിലാക്കാന്‍ കഴിയില്ല. ഇതുകാരണം നിരവധി വാഹനാപകടങ്ങളാണ് ഇവിടെയുണ്ടാകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് അപകടമാണ് ഇവിടെ നടന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ അപകടത്തില്‍പെട്ട് മരിച്ചത്. അപകടം ഒഴിവാക്കാന്‍ റോഡിന്റെ വീതി കൂട്ടി ടാര്‍ ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, National highway, Natives, Accident prone in Karanthakkad NH
< !- START disable copy paste -->