ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പണികിട്ടി; രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും പ്രതിയാക്കി ഹൈക്കോടതി
Feb 22, 2019, 22:23 IST
കൊച്ചി: (www.kasargodvartha.com 22.02.2019) ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ രണ്ട് വട്ടം ആലോചിക്കുക. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും ബിജെപി നേതാക്കളും. ഹര്‍ത്താല്‍ ആക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും പ്രഖ്യാപിച്ചവരെ പ്രതിചേര്‍ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലുമായി ബന്ധപ്പെട്ട 189 കേസുകളിലും ഡീനിനെ ഹൈക്കോടതി പ്രതിചേര്‍ത്തു. ശബരിമല ഹര്‍ത്താലിനെ തുടര്‍ന്നുള്ള 990 കേസുകളില്‍ ബിജെപി നേതാക്കളെയും പ്രതിചേര്‍ക്കും. ഇതോടെ ശബരിമല കര്‍മസമിതി നേതാക്കളായ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, കെ എസ് രാധാകൃഷ്ണന്, ഒ രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ പ്രതികളാകും.
ഹര്‍ത്താലുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലും കോണ്‍ഗ്രസ് നേതാക്കളെ പ്രതിയാക്കണമെന്നാണ് ഹൈക്കടതിയുടെ ഉത്തരവ്. ഇതോടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലുണ്ടായ അക്രമങ്ങളില്‍ ജില്ലാ യുഡിഎഫ് നേതൃത്വവും പ്രതിക്കൂട്ടിലാകും.
ഹര്‍ത്താലിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന കോടതി ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തത്. കേസില്‍ ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ മൂന്നുപേര്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. താങ്കള്‍ അഭിഭാഷകനല്ലേയെന്നും വിശദീകരണം നല്‍കാനെത്തിയ ഡീനിനോട് ഹൈക്കോടതി ചോദിച്ചു. യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്മാന് എം സി ഖമറുദ്ദീന്, ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന് നായര്‍ എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ വ്യാപക അക്രമം ഉണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കെഎസ്ആര്‍ടിസിക്കു മാത്രം 1.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ശബരിമല ഹര്‍ത്താലില്‍ നേതാക്കളെ പ്രതിചേര്‍ക്കണമെന്ന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചു. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശബരിമല ഹര്‍ത്താലുകളില്‍ ഒരു കോടി 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നും ഇതു നേതാക്കളില്‍ നിന്ന് ഈടാക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായിട്ടുണ്ട്. ഈ തുക നേതാക്കളില്‍നിന്ന് ഈടാക്കാന്‍ കോടതി ഉത്തരവായിട്ടുള്ളത്. ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതിനെതിരെ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 990 കേസുകളിലും ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് നേതാക്കളെ പ്രതിചേര്‍ക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ പി ശശികല, ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന് പിള്ള, വൈസ് പ്രസിഡന്റുമാരായ കെ എസ് രാധാകൃഷ്ണന്, ഡോ. ടി പി സെന്‍കുമാര്‍, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരെ കൂടാതെ ശബരിമല കര്‍മ സമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ് ജെ ആര് പത്മകുമാര്‍, പ്രസിഡന്റ് ഗോവിന്ദ് ഭരതന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്, പി കെ കൃഷ്ണദാസ്, വി മുരളീധരന് എംപി, ആര്‍എസ്എസ് പ്രാന്ത് സംഘ് ചാലക് പി ഇ ബി മേനോന് എന്നിവരെയും പ്രതിചേര്‍ക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മിന്നല്‍ ഹര്‍ത്താല്‍ വിലക്കിയ ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേ ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താല്‍ കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നാശനഷ്ട കണക്കുകള്‍ നല്‍കിയത്. ജനുവരി രണ്ടിനും മൂന്നിനും ഉണ്ടായ അക്രമസംഭവങ്ങള്‍ 1320 പേരെ അറസ്റ്റു ചെയ്തിരുന്നു. മുന്‍കരുതല്‍ കസ്റ്റഡി എന്നനിലയില്‍ 843 പേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. വിവിധയിടങ്ങളില്‍ നടന്ന 990 അക്രമ സംഭവങ്ങളിലായി 32720 പേര്‍ക്കെതിരെ കേസെടുത്തു. അക്രമങ്ങളില്‍ 150 പൊലീസുകാര്‍ക്കടക്കം 302 പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു. പത്തനംതിട്ട ജില്ലയിലാണ് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. 2,68,800 രൂപയുടെ പൊതുമുതലും 37,99,000 രൂപയുടെ സ്വകാര്യസ്വത്തും അക്രമത്തില്‍ നശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: High Court of Kerala, Kerala, News, Harthal, High-Court, Top-Headlines, Case, 990 Cases registered against BJP and Youth Congress leaders on Harthal .
< !- START disable copy paste -->