city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി 75 സംഭവങ്ങൾ ഡിജിറ്റൽ നാടകമായി പുനരാവിഷ്കരിക്കുന്നു

കാസർകോട്: (www.kasargodvartha.com 13.08.2021) സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി 75 സംഭവങ്ങൾ ഡിജിറ്റൽ നാടകമായി പുനരാവിഷ്കരിക്കുമെന്ന് അധ്യാപക കൂട്ടായ്‌മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൃക്കരിപ്പൂരിലെ അഞ്ചംഗ അധ്യാപക കൂട്ടായ്മയുടെ നേത്യത്വത്തിലാണ് 'സമരപുളകങ്ങൾ തൻ സിന്ദുര ശില്പങ്ങൾ' എന്ന പേരിൽ ചരിത്ര നാടകങ്ങൾ ഒരുക്കുന്നത്. ആഗസ്ത് 15 ന് വൈകുന്നേരം മൂന്ന് മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി 75 സംഭവങ്ങൾ ഡിജിറ്റൽ നാടകമായി പുനരാവിഷ്കരിക്കുന്നു


എ സി കണ്ണൻ നായർ സ്മാരക ഗവ. യു പി സ്കൂളിലെ 15 വിദ്യാർഥികളാണ് 10 മിനുറ്റ് ദൈർഘ്യമുള്ള ആദ്യ നാടകത്തിൽ വേഷമിടുന്നത്. പാറ്റ്നാ കലാപം, ഗുരുവായുർ വൈക്കം സത്യാഗ്രഹം, വാഗൺ ട്രാജഡി ഉൾപെടെയുള്ള ചരിത്ര സംഭവങ്ങളും ദേശീയ പ്രസ്ഥാനത്തിലെ അപൂർവ മുഹൂർത്തങ്ങളും എ കെ ജി, കൃഷ്ണപ്പിള്ള, കെ കേളപ്പൻ, കൗമുദി ടീചെർ തുടങ്ങിയ സാമുഹ്യ പരിഷ്കർത്താക്കളുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളും ഉത്തര മലബാറിലെ ദേശീയപ്രസ്ഥാനത്തിലെ പോരാട്ടങ്ങളും വിവിധ ഏടുകളിലായി അവതരിപ്പിക്കും.

എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ വി വി രവീന്ദ്രൻ മാസ്റ്റർ രചനയും തെരുവുനാടകങ്ങളും അമേച്വർ നാടകങ്ങളും സംവിധാനം ചെയ്ത് സംസ്ഥാന തലത്തിൽ ശ്രദ്ധേയനായ ഗവ. ഫിഷറീസ് എൽ പി സ്കൂൾ കുമ്പളയിലെ അധ്യാപകൻ അനിൽ നടക്കാവ് സംവിധാനവും പിലിക്കോട് ഗവ. വെൽഫെയർ എൽ പി സ്കൂൾ അധ്യാപകനായ അനൂപ് കല്ലത്ത്, വേലേശ്വരം ഗവ. യു പി സ്കൂൾ അധ്യാപകനായ ജയൻ കിനാത്തിൽ എഡിറ്റിംഗും നിർവഹിച്ചു. എ സി കണ്ണൻ നായർ സ്മാരക ഗവ. യു പി സ്കൂൾ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ ആണ് കോർഡിനേറ്റർ.

വാർത്താസമ്മേളനത്തിൽ വി വി രവീന്ദ്രൻ, അനിൽ നടക്കാവ്, കൊടക്കാട് നാരായണൻ എന്നിവർ സംബന്ധിച്ചു.

Keywords: Kerala, Kasaragod, News, Independence Day, Video, Press meet, Press Club, Teachers,  75 events will present as digital drama in part of 75th anniversary of independence.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia