city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണീർ കാഴ്ച; 40 സെൻറ് പച്ചക്കറി കൃഷി മുഴുവനായി നശിപ്പിച്ച നിലയിൽ; പൊലീസിൽ പരാതി നൽകി

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.03.2022) വിമുക്തഭടന്റെ 40 സെൻറിലെ പച്ചക്കറി കൃഷികൾ സാമൂഹ്യദ്രോഹികൾ നശിപ്പിച്ച  നിലയിൽ. പെരളത്ത് വയലിൽ റോഡിന് സമീപമുള്ള തെങ്ങിൻ തോപ്പിൽ കൃഷി ചെയ്ത വടക്കിനിയിലെ രാമചന്ദ്രന്റെ പച്ചക്കറി കൃഷിയാണ് ശനിയാഴ്ച  രാത്രി നശിപ്പിച്ചത്.

     

കണ്ണീർ കാഴ്ച; 40 സെൻറ് പച്ചക്കറി കൃഷി മുഴുവനായി നശിപ്പിച്ച നിലയിൽ; പൊലീസിൽ പരാതി നൽകി

എട്ട് ചാൽ മുളക്, നാല് ചാൽ വീതം വെണ്ടയും പയറും, 50 തടം വെള്ളരി, 16 തടം കുമ്പളം, മത്തൻ, വഴുതിന, പന്തലിൽ കായ്ക്കാൻ തുടങ്ങിയ പാവലും, നരമ്പനും ഉൾപെടെയുളള വിളകളാണ് പിഴുതു മാറ്റിയത്. മിൽമയിൽ ജോലിചെയ്യുന്ന രാമചന്ദ്രൻ ഇടയ്ക്ക് കിട്ടുന്ന സമയത്താണ് അതിനു വെള്ളം ഒഴിക്കുന്നത് ഉൾപെടെയുള്ള കാര്യങ്ങൾ ചെയ്തിരുന്നത്.

ഞായറാഴ്ച പുലർചെ പെയ്ത ശക്തമായ മഴയെ തുടർന്ന് രാവിലെ ആറര മണിയോടെ പാടത്ത് കൃഷി നോക്കാൻ എത്തിയപ്പോഴാണ് മുഴുവനായും നശിപ്പിച്ചതായി കണ്ടത്. കാരണം എന്താണെന്ന് അറിയില്ലെന്ന് പാടശേഖര സമിതി സെക്രടറി കൂടിയായ  രാമചന്ദ്രൻ പറഞ്ഞു. 'ഏത് കുലദ്രോഹിയാണ് ഈ കടുങ്കൈ ചെയ്തത്?', കൃഷി നശിപ്പിച്ചത് കാണാനെത്തിയ ഒരാളുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. സംഭവത്തിൽ അന്വേഷണം  ആവശ്യപ്പെട്ട് അമ്പലത്തറ പൊലീസിൽ പരാതി നൽകി.

Keywords:  40 cents of vegetable crops completely destroyed,Kerala,news,Top-Headlines, Kanhangad, Farming, Crop, Police, Complaint, Road, Rain, Video, Vegetable.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia