city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fish Seized | 'മാർകറ്റിൽ നിന്ന് 200 കിലോഗ്രാം പഴകിയ മീൻ പിടികൂടി'; കണ്ടെത്തിയത് 8 ബോക്സുകളിൽ; അന്യായമായാണ് പിടിച്ചെടുത്തതെന്ന് വ്യാപാരികൾ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി

കാസർകോട്: (www.kasargodvartha.com) ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വിഭാഗം, ഫിഷറീസ് വകുപ്പ്, കാസർകോട് നഗരസഭ ഉദ്യോഗസ്ഥർ സംയുക്തമായി കാസർകോട് മീൻ മാർകറ്റിൽ നടത്തിയ പരിശോധനയിൽ 200 കിലോഗ്രാം പഴകിയ മീൻ പിടികൂടിയതായി അധികൃതർ അറിയിച്ചു. തമിഴ്നാട്ടിൽനിന്ന് എത്തിച്ച മീനാണ് പിടികൂടിയത്.
                  
Fish Seized | 'മാർകറ്റിൽ നിന്ന് 200 കിലോഗ്രാം പഴകിയ മീൻ പിടികൂടി'; കണ്ടെത്തിയത് 8 ബോക്സുകളിൽ; അന്യായമായാണ് പിടിച്ചെടുത്തതെന്ന് വ്യാപാരികൾ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി

തിങ്കളാഴ്ച പുലർചെ മുതലാണ് പരിശോധന നടന്നത്. ശീതീകരിച്ച വാഹനത്തിലാണ് മീനുകൾ കൊണ്ടുവന്നത്. ഇതിൽ 50 ബോക്സുകളിൽ എട്ടെണ്ണത്തിലാണ് പഴകിയ മീനുകൾ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. ഇതിൽ കൂടുതലും മത്തിയാണ്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി. കമീഷനർ ജോൺ വിജയകുമാർ, ഉദ്യോഗസ്ഥരായ മുസ്ത്വഫ കെ പി, ഹേമാംബിക, രാജു പി ബി, സിനോജ് ബി കെ, ഫിഷറീസ് ഓഫീസർ അനിൽ കുമാർ, ജൂനിയർ ഹെൽത് ഓഫീസർ രൂപേഷ് പി ടി, സുധീർ ടി, അനീസ് എ തുടങ്ങിയവർ നേതൃത്വം നൽകി.

അതേസമയം കേടായ മീൻ എന്ന വ്യാജേന പിടികൂടിയത് ഉപയോഗപ്രദമായ നല്ല മീനാണെന്ന് വ്യാപാരികൾ ആരോപിച്ചു. സ്ഥലത്ത് വച്ച് തന്നെ ക്ലോറിൻ ഉപയോഗിച്ച് പരിശോധന നടത്തണമെന്നും കേടാണെങ്കിൽ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചെങ്കിലും അത് വകവെക്കാതെ തടയാൻ ശ്രമിച്ച വ്യാപാരികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഉദ്യോഗസ്ഥർ മീൻ കൊണ്ടുപോയതെന്ന് ഓൾ കേരള ഫിഷ് മെർചന്റ് ആൻഡ് കമീഷൻ ഏജന്റ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമിറ്റി ആരോപിച്ചു. മൂന്ന് മണിക്ക് തന്നെ ഉദ്യോഗസ്ഥർ എത്തിയത് ദുരൂഹമാണെന്നും വ്യാപാരികൾക്ക് ഭീമമായ നഷ്ടമുണ്ടാക്കിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സെക്രടറി മൊയ്‌തു കെ എ പറഞ്ഞു.



പിടിച്ചെടുത്ത മീനുകളോ കണക്കുകളോ, പിടിച്ചെടുത്തത് സംബന്ധിച്ച് രേഖാമൂലമുളള യാതൊരു രേഖകളും നൽകാതെ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് ആരോപിച്ച് മീൻ വ്യാപാരി അബ്ദുർ റശീദ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന് പരാതി നൽകി. 40000 രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു. 5.40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

Keywords: News, Kerala, Kasaragod, Seized, Fish, Fish-market, Complaint, Health-Department, Top-Headlines, Video, 200 kg of stale fish seized from the market.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia