20 വര്‍ഷമായി റീടാര്‍ ചെയ്യാത്ത ഒരു റോഡുണ്ട് കാസര്‍കോട്ട്; വാഹനങ്ങളില്‍ ഇതുവഴി സഞ്ചരിച്ചാല്‍ യാത്രക്കാരുടെ നടുവൊടിയും, 23 കോടി രൂപയുടെ ടെന്‍ഡര്‍ നടപടി ഉടന്‍ തുടങ്ങുമെന്ന് എം എല്‍ എ
Jul 11, 2019, 19:55 IST
കാസര്‍കോട്: (www.kasargodvartha.com 11.07.2019) 20 വര്‍ഷമായി റീടാര്‍ ചെയ്യാത്ത ഒരു റോഡുണ്ട് കാസര്‍കോട്ട്. വാഹനങ്ങളില്‍ ഇതുവഴി സഞ്ചരിച്ചാല്‍ യാത്രക്കാരുടെ നടുവൊടിയുമെന്നാണ് ജനങ്ങള്‍ പറയുന്നത്. ബദിയടുക്ക -ഏത്തടുക്ക- കിന്നിംഗാര്‍- സുള്ള്യപ്പദവ്- മുള്ളേരിയ വരെയുള്ള 20 കിലോമീറ്ററോളം റോഡാണ് 20 വര്‍ഷമായി റീടാറിംഗ് പോലും നടത്താതെ ഗതാഗത യോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്നത്. ഇടയ്ക്ക് അറ്റകുറ്റപ്പണി നടത്തിയതല്ലാതെ 20 വര്‍ഷത്തിനിടയില്‍ ഇതുവരെ റീടാറിംഗ് നടന്നിട്ടില്ല.
പി ഡബ്ല്യു ഡിയുടെ കൈവശമാണ് ഈ റോഡ്. റോഡിന്റെ റീടാറിംഗിനായി 23 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഉടന്‍ ടെന്‍ഡര്‍ വിളിക്കുമെന്നും കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. റീടാറിംഗിന് തുക പോരെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും 23 കോടി രൂപയ്ക്ക് ടാറിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് തന്നെയാണ് റിപോര്‍ട്ട് നല്‍കിയിട്ടുള്ളതെന്നാണ് അറിയുന്നത്.
റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ടാറിംഗ് ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണെന്ന് ആക്ഷന്‍ കമ്മിറ്റി അംഗം ശശിധരന് ബെള്ളൂര്‍ പറഞ്ഞു. പ്രദേശത്തെ ജനങ്ങളോട് കടുത്ത അവഗണനയാണ് പി ഡബ്ല്യു ഡി അധികൃതര്‍ സ്വീകരിക്കുന്നതെന്നും ശശിധരന് കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Video, kasaragod, Kerala, news, Road, MLA, Badiyadukka-Mulleria road damaged for 20 years
< !- START disable copy paste -->