കാറില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കറങ്ങിയ ഉപ്പള ഗുണ്ടാസംഘത്തിലെ 17 കാരന്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍
Mar 22, 2019, 16:39 IST
ഉപ്പള: (www.kasargodvartha.com 22.03.2019) കാറില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കറങ്ങിയ ഉപ്പള ഗുണ്ടാസംഘത്തിലെ 17 കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ഉപ്പള ടൗണില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തൗസീഫ് (19), വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ 17 കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി 12 മണിയോടെ ഉപ്പള കൈക്കമ്പയില്‍ മഞ്ചേശ്വരം എസ് ഐ സുഭാഷ് ചന്ദ്രനും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ ഇതുവഴിയെത്തിയ കാറിന് പോലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോലീസിനെ വെട്ടിച്ച് അമിത വേഗതയില്‍ കടന്നു കളയുകയായിരുന്നു. എസ് ഐയും സംഘവും കാറിനെ പിന്തുടരുകയും ഉപ്പള സോങ്കാലില്‍ വെച്ച് പോലീസ് ജീപ്പ് കുറുകെയിട്ട് കാര്‍ പിടികൂടുകയും കാറിലുണ്ടായിരുന്ന രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സീറ്റിനടിയില്‍ നിന്നും ഒരു വടിവാള്‍, ഒരു കത്തി, ഒരു വെട്ടുകത്തി, ഒരു ഇരുമ്പുദണ്ഡ് എന്നിവയുള്‍പെടെയുള്ള മാരകായുധങ്ങള്‍ പിടികൂടിയത്.
WATCH VIDEO
ഉപ്പളയിലെ ഗുണ്ടാസംഘത്തില്‍പെട്ടവരാണ് ഇവരെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഉപ്പളയിലെ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായാണ് രാത്രികാല പട്രോളിംഗ് ഊര്‍ജിതമാക്കിയത്. പിടിയിലായവരെ വിശദമായ ചോദ്യം ചെയ്ത ശേഷം 17 കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെയും സഖാഫുല്ലയെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെയും ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Top-Headlines, Assault, Attack, Car, arrest, Police, 2 arrested with weapons
< !- START disable copy paste -->