ക്രിസ്തുമസ്- പുതുവത്സരാഘോഷം ലഹരിയില്‍ മുക്കാനായി ഗോഡൗണില്‍ സൂക്ഷിച്ച 17 കെയ്‌സ് മദ്യം പിടികൂടി; മുറി വാടകയക്കെടുത്തത് മുന്‍ അബ്കാരി കേസുകളില്‍ പ്രതിയായ സഹോദരങ്ങള്‍
Dec 25, 2017, 17:20 IST
കുമ്പള: (www.kasargodvartha.com 25.12.2017) ക്രിസ്തുമസ്- പുതുവത്സരാഘോഷം ലഹരിയില്‍ മുക്കാനായി ഗോഡൗണില്‍ സൂക്ഷിച്ച 17 കെയ്‌സ് മദ്യം എക്‌സൈസ് സംഘം പിടികൂടി. മുമ്പ് നിരവധി അബ്കാരി കേസുകളില്‍ പ്രതികളായ സഹോദരങ്ങളുടേതാണ് മദ്യമെന്നാണ് എക്‌സൈസ് സംഘം പറയുന്നത്. ഹൊസങ്കടി അംഗഡിപ്പദവിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് കടയുടെ പിന്‍ഭാഗത്തെ വാടക മുറിയാണ് മദ്യം സൂക്ഷിക്കാനുള്ള ഗോഡൗണാക്കി മാറ്റിയത്. 150 എം എല്ലിന്റെ നാലര കെയ്‌സ് മദ്യവും 90 എം എല്ലിന്റെ 11 കെയ്‌സ് മദ്യവും രണ്ട് കെയ്‌സ് ബിയറുമാണ് പിടികൂടിയത്.
മുന്‍ അബ്കാരി കേസുകളില്‍ പ്രതിയും സഹോദരങ്ങളുമായ ദിനേശന്റെയും അനിലിന്റെയും ഉടമസ്ഥതയിലാണ് മദ്യം സൂക്ഷിച്ചതെന്നാണ് എക്‌സൈസിന് ലഭിച്ചിരിക്കുന്ന വിവരം. ദിനേശന്റെ പേരിലാണ് കട മുറിയുടെ എഗ്രിമെന്റുള്ളത്. കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സത്യന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം രാജീവന്‍, ടി. അശോകന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഞ്ചുനാഥ് ആള്‍വ, ബാബു, ഡ്രൈവര്‍ ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മദ്യ വേട്ട നടത്തിയത്.
കര്‍ണാടകയില്‍ നിന്നും വന്‍ തോതില്‍ മദ്യമെത്തിച്ച് സ്‌റ്റോക്ക് ചെയ്ത് ആവശ്യമുള്ള സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധന നടക്കുമ്പോള്‍ ദിനേശന്‍ ക്ഷേത്ര ദര്‍ശനത്തിനായി ശബരിമലയിലാണെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. അനില്‍ അടുത്തയാഴ്ച ശബരിമല ദര്‍ശം നടത്താനിരിക്കുകയാണ്. പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച വൈകിട്ടോടെയാണ് പരിശോധന നടത്തി മദ്യം പിടികൂടിയത്.
രാത്രിയും പകലും ഗോഡൗണിന് സമീപം വാഹനങ്ങള്‍ വന്നു പോകുന്നതു കണ്ട നാട്ടുകാരില്‍ ചിലരാണ് എക്‌സൈസിന് രഹസ്യ വിവരം നല്‍കിയതെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Excise, Investigation, Liquor, seized, Top-Headlines, 17 case liquor seized < !- START disabkasaragod, Kerala, news, Excise, Investigation, Liquor, seized, Top-Headlines, le copy paste -->
മുന്‍ അബ്കാരി കേസുകളില്‍ പ്രതിയും സഹോദരങ്ങളുമായ ദിനേശന്റെയും അനിലിന്റെയും ഉടമസ്ഥതയിലാണ് മദ്യം സൂക്ഷിച്ചതെന്നാണ് എക്‌സൈസിന് ലഭിച്ചിരിക്കുന്ന വിവരം. ദിനേശന്റെ പേരിലാണ് കട മുറിയുടെ എഗ്രിമെന്റുള്ളത്. കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സത്യന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം രാജീവന്‍, ടി. അശോകന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഞ്ചുനാഥ് ആള്‍വ, ബാബു, ഡ്രൈവര്‍ ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മദ്യ വേട്ട നടത്തിയത്.
കര്‍ണാടകയില്‍ നിന്നും വന്‍ തോതില്‍ മദ്യമെത്തിച്ച് സ്‌റ്റോക്ക് ചെയ്ത് ആവശ്യമുള്ള സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധന നടക്കുമ്പോള്‍ ദിനേശന്‍ ക്ഷേത്ര ദര്‍ശനത്തിനായി ശബരിമലയിലാണെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. അനില്‍ അടുത്തയാഴ്ച ശബരിമല ദര്‍ശം നടത്താനിരിക്കുകയാണ്. പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച വൈകിട്ടോടെയാണ് പരിശോധന നടത്തി മദ്യം പിടികൂടിയത്.
രാത്രിയും പകലും ഗോഡൗണിന് സമീപം വാഹനങ്ങള്‍ വന്നു പോകുന്നതു കണ്ട നാട്ടുകാരില്‍ ചിലരാണ് എക്‌സൈസിന് രഹസ്യ വിവരം നല്‍കിയതെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Excise, Investigation, Liquor, seized, Top-Headlines, 17 case liquor seized