city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹനങ്ങളുടെ രേഖകളെല്ലാം കൃത്യമാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കും 1 ലിറ്റര്‍ പെട്രോളും ഒപ്പം മധുരവും സമ്മാനം; ഈ സൗഭാഗ്യം ഒരാഴ്ച മാത്രം

കാസര്‍കോട്: (www.kasargodvartha.com 07.02.2019) വാഹനങ്ങളുടെ രേഖകളെല്ലാം കൃത്യമാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കും ഒരു ലിറ്റര്‍ പെട്രോളും ഒപ്പം മധുരവും. കാസര്‍കോട് ട്രാഫിക് പോലീസും സി ടി എം പെട്രോള്‍ പമ്പും ചേര്‍ന്ന് ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായാണ് ബോധവത്കരണത്തിന്റെ ഭാഗമായി ഈ നൂതന പദ്ധതി നടപ്പിലാക്കിയത്. ഓട്ടോറിക്ഷകള്‍ക്കും ബൈക്ക്- സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കുമാണ് പരിശോധനയ്ക്കിടെ രേഖകള്‍ കൃത്യമാണെങ്കില്‍ പെട്രോളും മധുരവും സമ്മാനമായി നല്‍കുന്നത്.
വാഹനങ്ങളുടെ രേഖകളെല്ലാം കൃത്യമാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കും 1 ലിറ്റര്‍ പെട്രോളും ഒപ്പം മധുരവും സമ്മാനം; ഈ സൗഭാഗ്യം ഒരാഴ്ച മാത്രം

കാസര്‍കോട് ട്രാഫിക് എസ് ഐ ശശികുമാറിന്റെ നേതൃത്വത്തിലാണ് പഴയ പ്രസ് ക്ലബ് ജംഗ്ഷനില്‍ പരിശോധന നടത്തിയത്. രേഖകളെല്ലാം കൃത്യമായി സൂക്ഷിച്ച 27 പേര്‍ക്ക് പെട്രോളും മധുരവും നല്‍കി. ഒരാഴ്ച ഇത്തരത്തില്‍ പരിശോധന നടത്തുമെന്നും രേഖകളെല്ലാം ശരിയായി സൂക്ഷിച്ചവര്‍ക്ക് പെട്രോളും മധുരവും സമ്മാനമായി നല്‍കുമെന്ന് കാസര്‍കോട് ട്രാഫിക് എസ് ഐ ശശികുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

 
( ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Police, Bike, News, Video, Gift, Petrol, Vehicle, Helmet, Checking, 1 Ltr Petrol gift for who Keep Vehicle Documents
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia