സ്വാദൂറും വിഭവങ്ങളുടെ പ്രദർശനമൊരുക്കി കുടുംബശ്രീ; പുതുവത്സര മേള ആരംഭിച്ചു; ആകർഷിച്ച് ഉൽപന്ന വിപണന സ്റ്റാളുകളും
Dec 30, 2021, 23:51 IST
കാസർകോട്: (www.kasargodvartha.com 30.12.2021) പുതുവത്സരത്തിനോട് അനുബന്ധിച്ച് കുടുംബശ്രീയുടെ ഭക്ഷ്യ, ഉൽപന്ന പ്രദർശന വിപണന മേള നുള്ളിപ്പാടിയിൽ ആരംഭിച്ചു. എല്ലാദിവസവും രാവിലെ 11 മണി മുതൽ രാത്രി 10 മണിവരെ നടക്കുന്ന മേളയിൽ വിവിധ കലാവിരുന്നുകളും ഒരുക്കിയിട്ടുണ്ട്. ആദ്യ ദിനം ഗാനമേളയും പുതുവത്സരരാവിൽ നാടൻ പാട്ടും ആസ്വാധകരുടെ മനം കവർന്നു. മൂന്നാം ദിനം പുലികേശി നാടകം ആരങ്ങിലെത്തി.
ഉദ്ഘാനത്തോടനുബന്ധിച്ച് കാസർകോട് നഗരസഭാ പരിസരത്ത് നിന്ന് നുള്ളിപ്പാടിയിലെ പ്രദർശന മൈതാനം വരെ വർണാഭവമായ വിളംബര ഘോഷയാത്ര നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി മേള ഉദ്ഘാടനം ചെയ്തു. ജില്ലാമിഷൻ കോർഡിനേറ്റർ ടി ടി സുരേന്ദ്രൻ അധ്യക്ഷനായി.
ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ, ഡെപ്യൂടി കലക്ടർ സൂര്യനാരായണൻ, എം ലളിത, വിമല ശ്രീധരൻ, സി എച് ഇഖ്ബാൽ, സാഹിറ മുഹമ്മദ്, ഖദീജ, മുംതാസ് അബൂബകർ, ടി സുധീർ സംസാരിച്ചു. പ്രകാശൻ പാലായി സ്വാഗതവും തതിലേഷ് തമ്പാൻ നന്ദിയും പറഞ്ഞു.
Keywors: Kerala, News, Kasaragod, Kudumbasree, Programme, Food, Top-Headlines, Inauguration, New year, Nullippady, Women, Kudumbasree Exhibition began.
< !- START disable copy paste -->