city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'വാണാക്രൈ' വൈറസ്സിനു മലയാളി കൊടുത്ത പണി- മലയാളം വീഡിയോ

കൊച്ചി: (www.kasargodvartha.com 21.05.2017) റാന്‍സം വെയര്‍ വൈറസ് ആയ 'വാണാ ക്രൈ' സൈബര്‍ ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലെ പല ബാങ്കുകളും, എന്തിനു ഹോളിവുഡ് സ്റ്റുഡിയോകള്‍ വരെ ഈ വൈറസ് ആക്രമണത്തിന്റെ ഇരകളായി. കംപ്യൂട്ടര്‍ ശൃംഖലകള്‍ കീഴടക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന ഇത്തരം വൈറസുകള്‍ ഉണ്ടാകുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല.

'വാണാക്രൈ' വൈറസ്സിനു മലയാളി കൊടുത്ത പണി- മലയാളം വീഡിയോ


'വാണാക്രൈ' വൈറസും മലയാളിയും കണ്ടുമുട്ടിയാല്‍ എന്താകും സ്ഥിതി ? ഈ ആശയത്തെ രസകരമായി അവതരിപ്പിക്കുകയാണ് ഇവന്‍. ബിറ്റ് കോയിന്‍സ് പ്രതീക്ഷിച്ചു കമ്പ്യൂട്ടറില്‍ കയറിക്കൂടുന്ന വാണാക്രൈ വൈറസും, മലയാളി പയ്യനും തമ്മിലുള്ള സംഭാഷണ രൂപത്തില്‍ ആണ് വീഡിയോ. തന്റെ ആക്രമണ രീതി വ്യക്തമാക്കുന്ന വൈറസ് മോചനദ്രവ്യം ആവശ്യപ്പെടുന്നതും, ഇതിനു മലയാളി കൊടുക്കുന്ന മറു പണിയുമാണ് ഉള്ളടക്കം.

വൈറസുമായി ആണ് സംഭാഷണം എങ്കിലും, വീഡിയോയില്‍ സാമൂഹിക വിമര്‍ശനവും
കടന്നു വരുന്നു. ബി പി എല്‍ റേഷന്‍ കാര്‍ഡിനായി വരുമാനം കുറച്ചു കാണിക്കുന്ന, എന്തിനും കമ്മീഷന്‍ ചോദിക്കുന്ന, ആധാര്‍ കാര്‍ഡ് എടുക്കാന്‍ മടിക്കുന്ന മലയാളിയെ കണക്കിനു കളിയാക്കുന്ന വീഡിയോയില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സമയത്ത് നല്‍കാത്ത ഉദ്യോഗസ്ഥരെയും വിമര്‍ശിക്കുന്നുണ്ട്.

എറണാകുളം വൈറ്റില സ്വദേശിയായ ഫെജോ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച വീഡിയോയ്ക്കു നല്ല പ്രതികരണമാണ് ലഭിക്കുന്നത്. Malayali meets Ransomware അഥവാ മലയാളിയെ കണ്ട വാണാ ക്രൈ എന്ന പേരില്‍ ഒരുക്കിയ വീഡിയോ കാണാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Entertainment, Top-Headlines, News, Video, Kerala, Malayali meets Ransomware.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia