കാസര്‍കോട്ട് പള്ളി ഇമാമിനെ ഇരുളിന്റെ മറവില്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു, ആക്രമം നടത്തിയത് ബൈക്കിലെത്തിയ സംഘം
Mar 21, 2019, 22:20 IST
കാസര്‍കോട്:(www.kasargodvartha.com 21/03/2019) പള്ളി ഇമാമിനെ ഇരുളിന്റെ മറവില്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇമാമിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാം സുള്ള്യ സ്വദേശി അബ്ദുല്‍ നാസര്‍ സഖാഫി (26)യെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ നെല്ലിക്കുന്ന് വലിയ പള്ളിക്ക് സമീപത്തെ ക്യാന്റീനിലേക്ക് ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ വഴിയില്‍ വെച്ചായിരുന്നു ആക്രമം.
അബോധാവസ്ഥയില്‍ ഇടവഴിയില്‍ വീണ് കിടക്കുന്നത് കണ്ട ഇമാമിനെ ഇതുവഴി വന്ന നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അടക്കമുള്ളവരും ആശുപത്രിയിലെത്തി. ബൈക്കിലെത്തിയ സംഘമാണ് ആക്രമം നടത്തിയതെന്നാണ് വിവരം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരായ നിരവധി പേരും ആശുപത്രിയിലെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Attack, Injured, Hospital, Police, Investigation, Masjid Imam attacked
< !- START disable copy paste -->