city-gold-ad-for-blogger

Special Trains | ക്രിസ്മസ്-പുതുവർഷ അവധിക്കാലത്ത് മംഗ്ളൂറിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസുകൾ

 Special Train Services from Mangalore to Thiruvananthapuram for Christmas-New Year Holidays
Photo Credit: Facebook/ Kerala Railway News

● 23, 30 തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് മംഗ്ളൂരുവിലേക്കുള്ള ട്രെയിൻ സർവീസ് ആരംഭിക്കും.
● 24, 31 തീയതികളിൽ മംഗ്ളൂരിൽ നിന്ന് തിരുവനന്തപുരത്ത് തിരികെ സർവീസ് ആരംഭിക്കും.

കാസർകോട്: (KasargodVartha) ക്രിസ്മസ്-പുതുവർഷ അവധിക്കാല തിരക്ക് പരിഗണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ദക്ഷിണ റെയിൽവേ മംഗ്ളൂറിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. 

ട്രെയിൻ നമ്പർ 06037 തിരുവനന്തപുരം നോർത്ത് - മംഗ്ളുറു ജംഗ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ 23, 30 തീയതികളിൽ (തിങ്കളാഴ്ചകളിൽ) വൈകുന്നേരം 8:20ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9:15ന് മംഗ്ളുറു ജംഗ്ഷനിൽ എത്തും. 

മടക്കയാത്രയിൽ ട്രെയിൻ നമ്പർ 06038 മംഗ്ളുറു ജംഗ്ഷൻ - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ 24, 31 തീയതികളിൽ (ചൊവ്വാഴ്ചകളിൽ) രാത്രി 8:10ന് മംഗ്ളുറു  ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. 

കൊല്ലം ജംഗ്ഷൻ, കായംകുളം ജംഗ്ഷൻ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.
#SpecialTrain #Christmas #NewYear #Mangalore #Thiruvananthapuram #HolidayTravel

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia