city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kanjirakolli | വെള്ളച്ചാട്ടത്തിന്റെ കുളിര്‍മ ആസ്വദിക്കാന്‍ കാഞ്ഞിരക്കൊല്ലി സഞ്ചാരികളെ മാടിവിളിക്കുന്നു

കണ്ണൂര്‍: (www.kasargodvartha.com) വടക്കന്‍ കേരളത്തിന്റെ കൊടൈക്കനാല്‍ എന്നറിയപ്പെടുന്ന കാഞ്ഞിരക്കൊല്ലി സഞ്ചാരികളെ മാടിവിളിക്കുന്നു. മണ്‍സൂണ്‍ കാലത്ത് കാഞ്ഞിരക്കൊല്ലിയിലെ വെള്ളച്ചാട്ടത്തിന്റെ കാഴ്ച ഏതൊരു വിനോദ സഞ്ചാരിയെയും കൊതിപ്പിക്കുന്നതാണ്.

വനംവകുപ്പിലെ ഇകോ-ടൂറിസം പോയിന്റായ കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടത്തില്‍ ഈ വരുന്ന ഞായറാഴ്ച മുതല്‍ സന്ദര്‍ശകരെ അനുവദിക്കുമെന്ന് തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു. ജൂണ്‍ മുതല്‍ ഡിസംബര്‍ ആദ്യംവരെയാണ് ഇവിടത്തെ സീസണ്‍. കണ്ണൂരിലെ പ്രധാന ഇകോ ടൂറിസം മേഖലയാണ് കാഞ്ഞിരക്കൊല്ലി. അളകാപുരി വെള്ളച്ചാട്ടത്തിനൊപ്പം ശശിപ്പാറയും സഞ്ചാരികളെ കാത്തിരിക്കുകയാണ്.

Kanjirakolli | വെള്ളച്ചാട്ടത്തിന്റെ കുളിര്‍മ ആസ്വദിക്കാന്‍ കാഞ്ഞിരക്കൊല്ലി സഞ്ചാരികളെ മാടിവിളിക്കുന്നു

സമുദ്രനിരപ്പില്‍നിന്ന് 1,600 അടി ഉയരത്തിലാണ് ശശിപ്പാറ വ്യൂ പോയിന്റ് സ്ഥിതിചെയ്യുന്നത്. 25 ലക്ഷം രൂപ ചെലവില്‍ ഇവിടത്തെ സൗകര്യങ്ങള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കാഞ്ഞിരക്കൊല്ലിയിലും ശശിപ്പാറയിലും വിനോദ സഞ്ചാരികള്‍ വന്നിരുന്നില്ല. എന്നാല്‍ ഇത്തവണ വിനോദ സഞ്ചാരികളുടെ പ്രവാഹമുണ്ടാകുമെന്നാണ് വിനോദ സഞ്ചാര വകുപ്പ് പ്രതീക്ഷിക്കുന്നത്.

Keywords: Kannur, news, Kerala, Top-Headlines, South-India-Travel-Zone, Travel&Tourism, Travel, Kanjirakolli known as Kodaikanal in North Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia