city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tourism | പ്രകൃതിമനോഹരമായ പരത്തിപ്പുഴ ടൂറിസം കേന്ദ്രമാക്കണമെന്ന് ആവശ്യം

കാഞ്ഞങ്ങാട്: (www.kasargodvartha.com) അപൂര്‍വയിനം പക്ഷികളുടെ വിഹാരകേന്ദ്രമായ പരത്തിപ്പുഴ ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തം. അരയിപ്പുഴയില്‍നിന്ന് 750 മീറ്ററോളം അകത്തേക്കുള്ള ആലൈയില്‍ ജലാശയത്തില്‍ പെഡല്‍ ബോടും കയാക്കിങ്ങും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാല്‍ സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി ഇത് മാറും.

മടിക്കൈ പഞ്ചായത് 14-ാം വാര്‍ഡിലുള്ള പ്രദേശത്തെ ടൂറിസം സാധ്യതകളെ കുറിച്ച് കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായതും ഗൗരവപൂര്‍വം ആലോചന നടത്തിയിരുന്നു. സമീപത്തെ സ്ഥലങ്ങളും ലീസിനെടുത്ത് പഴയങ്ങാടി വയലപ്ര പാര്‍ക് മോഡലില്‍ 18 കോടി ചെലവില്‍ കണ്ണഞ്ചിപ്പിക്കുന്ന കേന്ദ്രമാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമീപത്തെ സ്ഥലങ്ങളും ലീസിനെടുത്ത് പഴയങ്ങാടി വയലപ്ര പാര്‍ക്ക് മോഡലില്‍ 18 കോടി ചെലവില്‍ കണ്ണഞ്ചിപ്പിക്കുന്ന കേന്ദ്രമാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Tourism | പ്രകൃതിമനോഹരമായ പരത്തിപ്പുഴ ടൂറിസം കേന്ദ്രമാക്കണമെന്ന് ആവശ്യം

മുളയും കയറും ഉപയോഗിച്ച് മീന്‍ വേവിച്ചുനല്‍കാനുള്ള ഭക്ഷണശാലയും ഒരുക്കിയാല്‍ സഞ്ചാരികളും ഇഷ്ടപ്പെടും. പുഴയുടെ മധ്യത്തിലൂടെ നടന്നുവരാനുള്ള സൗകര്യവും വേണം. സംസ്ഥാന സര്‍കാരിന്റെ ഫന്‍ഡും ലോക ബാങ്ക് സഹായവും പ്രവാസി നിക്ഷേപവും തേടിയാല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാം.

Keywords: Kasaragod, Kanhangad, News, Kerala, Top-Headlines, Travel, Tourism, Travel&Tourism, South-India-Travel-Zone, Demand that Parathipuzha to be tourism hub.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia