city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Announcement | കെ എസ് ആര്‍ ടി സി ഉല്ലാസ യാത്ര, അപേക്ഷ ക്ഷണിച്ചു, ക്വിസ് മത്സരം, നിയമനം… സർക്കാർ അറിയിപ്പുകൾ (01.04.2025)

Photo Credit: Facebook/ I Love My KSRTC

● സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ക്വിസ് മത്സരം.
● കെ.എസ്.ആർ.ടി.സി കാസർകോട് യൂണിറ്റിൽ നിന്നും വയനാട് യാത്ര.
● വിവിധ സർക്കാർ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ചകൾ.
● പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയത്തിലേക്ക് പ്രവേശനം.
● വിവിധ തസ്തികകളിലെ റാങ്ക് ലിസ്റ്റ് റദ്ദായി.

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ക്വിസ് മത്സരം

(KasargodVartha) സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി വിവിധ വിഭാഗക്കാര്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. യു.പി-ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി- കോളേജ് തലം, 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് പൊതു വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. 'എന്റെ കേരളം: ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, സ്ഥാപനം എന്നിവ സഹിതം prdcontest(at)gmail.com ഇമെയില്‍ ഐഡിയിലേക്ക് അയച്ച് ഏപ്രില്‍ അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 04994 255145, 9496003201.

ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് വികസന സമിതി അവലോകന യോഗം ഏപ്രില്‍ അഞ്ചിന്

ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് വികസന സമിതി അവലോകന യോഗം ഏപ്രില്‍ അഞ്ചിന് രാവിലെ 10.30 ന് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പിഎംശ്രീ കേന്ദ്രീയ വിദ്യാലയം പ്രവേശനം

പിഎംശ്രീ കേന്ദ്രീയ വിദ്യാലയം നം.രണ്ട് കാസര്‍കോടില്‍ 2025-26 സെഷനിലേക്കുള്ള രണ്ടാം ക്ലാസ്സ് മുതല്‍ ഒമ്പതാം ക്ലാസ്സുകളിലേക്കുള്ള ഓഫ്ലൈന്‍ പ്രവേശനം താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 11നകം സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. രണ്ടാം തരത്തില്‍ 11 ഒഴിവുകളും നാലാം തരത്തില്‍ ഏഴ് ഒഴിവുകളും അഞ്ചാം തരത്തില്‍ നാല് ഒഴിവുകളും ആറാം തരത്തില്‍ ഒരു ഒഴിവും ഏഴാം തരത്തില്‍ ആറ് ഒഴിവുകളും ഏഴാം തരത്തില്‍ മൂന്ന് ഒഴിവുകളുമാണുള്ളത്. ഫോണ്‍- 04994 295788, 256788.

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് -II (കാറ്റഗറി നമ്പര്‍ : 418/2019) തസ്തികയുടെ റാങ്ക് പട്ടിക മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദാക്കി.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കാസറകോട് ഡവലപ്പ്മെന്റ് ഓഫീസിന്റെ അധികാര പരിധിയിലുള്ള സഹായി സെന്ററുകളില്‍ ജില്ലയിലെ അഭ്യസ്ത വിദ്യരായ യുവതീ യുവാക്കള്‍, പട്ടിവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളില്‍ വിജ്ഞാനം പകരുന്നതിനും, തൊഴില്‍ അവസരങ്ങള്‍, ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതകളെ കുറിച്ച് അവബോധം സൃഷ്്ടിക്കുന്നതിനും, ഓണ്‍ലൈന്‍ അപേക്ഷകള്‍ തയ്യാറാക്കി നല്‍കുന്നതിനുമായി കാസര്‍കോട്, നീലേശ്വരം, എന്‍മകജെ എന്നീ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിലും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതിന് പരപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ ഒഴികെയുള്ള ജില്ലയിലെ താല്‍പര്യമുള്ള പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ ഏപ്രില്‍ ഏഴിന് രാവിലെ പത്തിന് കാസര്‍കോട് ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ കൂടിക്കാഴച്ചക്ക് ഹാജരാകണം. യോഗ്യത- ഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം മലയാളം, ഇംഗ്ലീഷ് ടൈപ്പ് ചെയ്യാനും, ഇന്റര്‍നെറ്റ് കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. ഡി.സി.എ ,ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ കോഴ്സുകള്‍ പഠിച്ചവര്‍ക്ക് മുന്‍ഗണന) പ്രായ പരിധി -35. ഫോണ്‍- 04994 255466.

വെറ്ററിനറി സര്‍ജന്‍ കൂടിക്കാഴ്ച മൂന്നിന്

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കില്‍ നിയമിക്കുന്നതിനുള്ള വെറ്ററിനറി സര്‍ജന്‍ കൂടിക്കാഴ്ച ഏപ്രില്‍ മൂന്നിന് ഉച്ചക്ക് 2:30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

കെ.എസ്.ആര്‍.ടി.സി ഉല്ലാസ യാത്ര

കെ.എസ്.ആര്‍.ടി.സി യുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍കോട് യൂണിറ്റില്‍ നിന്നും ഏപ്രില്‍ ആറിന് വയനാട് യാത്ര സംഘടിപ്പിക്കുന്നു. ബാണാസുര സാഗര്‍, ഡാം, പൂക്കോട് തടാകം, എന്‍ ഊര്, ഹണി മ്യൂസിയം എന്നിവ കൂടാതെ തോല്‍പ്പെട്ടി വനത്തിലൂടെ രാത്രിയില്‍ ജംഗിള്‍ സഫാരിയും ഉള്‍പ്പെടുന്നതാണ് പാക്കേജ്. ഫോണ്‍- 9447547154, 8848678173.

സെക്യൂരിറ്റി നിയമനം

നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. വിമുക്ത ഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. കൂടികാഴ്ച ഏപ്രില്‍ 10ന്. ഫോണ്‍- 0467 2282933.

Government announcements on 01.04.2025 include a quiz competition for the state government's anniversary (registration by April 5), Hosdurg taluk development committee meeting on April 5, PMShri Kendriya Vidyalaya admissions (apply by April 11), cancellation of staff nurse rank list, data entry operator recruitment (interview April 7), veterinary surgeon interview (April 3), KSRTC Wayanad trip (April 6), and security staff recruitment (interview April 10).

#KeralaGovernment #Announcements #Jobs #KSRTC #Quiz #Education

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub