Beach Fest | വര്‍ണപ്പകിട്ടോടെ ബേക്കല്‍; നയനമനോഹാരിത പകര്‍ന്ന് നെടുനീളന്‍ ചുമരില്‍ നവോഥാന ചിത്രങ്ങള്‍; സന്ദര്‍ശകര്‍ക്ക് ഭാഗ്യവും പരീക്ഷിക്കാം, കാത്തിരിക്കുന്നത് സ്വര്‍ണ നാണയം
Dec 24, 2022, 20:04 IST
ബേക്കല്‍: (www.kasargodvartha.com) പലവിധ വര്‍ണങ്ങള്‍, വൈത്യസ്ത ശൈലികള്‍, ചുമര്‍ചിത്രങ്ങളില്‍ പരിചിതവും അല്ലാത്തതുമായ വരകള്‍. ബേക്കല്‍ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവലിലേക്കെത്തുന്ന ഏതൊരാളെയും ചിന്തിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് സ്വാഗതം ചെയ്യുന്നത്. ബേക്കല്‍ ആര്‍ട് പ്രൊജക്ടിന്റെ ഭാഗമായി തീര്‍ത്ത നവോഥാന ചിത്രമതിലാണ് മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. റെഡ് മൂണ്‍ ബീചിലേക്കുള്ള പാതയോട് ചേര്‍ന്നാണ് കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ ചിത്രങ്ങളുള്ളത്.
ഇക്കേരി നായിക്കന്മാരുടെ കാലം മുതല്‍ ഇങ്ങോട്ടുള്ള കാലത്തിന്റെ സഞ്ചാരത്തെയാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ പ്രമുഖരായ ചിത്രകാരന്മാരാണ് മതിലില്‍ വര്‍ണങ്ങള്‍ ചാലിച്ചത്. ചിത്ര മതിലിനോട് ചേര്‍ന്ന് യുവ ശില്പി എംവി ചിത്രരാജിന്റെ തലയെടുപ്പുള്ള ശില്പങ്ങളും ഇവിടുത്തെ ആകര്‍ഷണമാണ്. ബേക്കല്‍ ബീച് ഫെസ്റ്റിവല്‍ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നവോഥാന ചിത്രമതില്‍ ഉദ്ഘാടനം ചെയ്തത്.
ഭാഗ്യവും പരീക്ഷിക്കാം
ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച് ഫെസ്റ്റിന്റെ ഭാഗമായി സന്ദര്‍ശകരുടെ ടികറ്റുകള്‍ ശേഖരിച്ച് എല്ലാ ദിവസവും നറുക്കെടുപ്പ് നടത്തി ഒരോ വിജയിയെ കണ്ടെത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. പേരും മൊബൈല്‍ ഫോണ്‍ നമ്പറും എഴുതി കൊണ്ടുവരുന്ന ടികറ്റുകള്‍ ഫെസ്റ്റിന്റെ പ്രവേശന കവാടത്തിന് അകത്ത് സ്ഥാപിച്ചിട്ടുള്ള ബോക്സിലാണ് നിക്ഷേപിക്കേണ്ടത്. രാവിലെ 11 മണി മുതല്‍ രാത്രി 11 മണിവരെ ശേഖരിച്ച ടികറ്റുകളുടെ നറുക്കെടുപ്പ് അതേ ദിവസം രാത്രി 11.30 നടത്തും.
വിജയിയെ അവരുടെ മൊബൈല്‍ ഫോണ്‍ നമ്പറില്‍ വിളിച്ച് അറിയിക്കുകയും ഒപ്പം പേര് പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡിലും ഫെസ്റ്റിന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലും പ്രഖ്യാപിക്കും. വിജയിക്കുള്ള സമ്മാനം എല്ലാ ദിവസവും രാവിലെ 11 മണിക്ക് പ്രധാന വേദിയായ ചന്ദ്രഗിരിയില്‍ വെച്ച് നല്‍കും.
ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ഫെസ്റ്റിവല്‍ ജനുവരി രണ്ട് വരെ ബേക്കല്‍ ബീച് പാര്‍കിലാണ് നടക്കുന്നത്. പ്രാദേശിക, ദേശീയ കലാകാരന്മാര് അണിനിരക്കുന്ന കലാപ്രകടനങ്ങള്‍, അന്തര്‍ദേശീയ പട്ടം പറപ്പിക്കല് മേള, പവിലിയനുകള്‍, ഭക്ഷ്യമേള, അമ്യൂസ്മെന്റുകള്‍, സാംസ്കാരിക പ്രഭാഷണങ്ങള്‍ തുടങ്ങിയവ മേളയുടെ ഭാഗമായി നടക്കും.

Keywords: Latest-News, Kerala, Kasaragod, Bekal, Bekal-Beach, Top-Headlines, Tourism, Travel&Tourism, Bekal Beach Fest Sights.
< !- START disable copy paste -->