Bekal Fest | ബേക്കല്‍ ബീച് ഫെസ്റ്റ്: അപകടത്തില്‍ പെട്ട 2 പേരുടെ ചികിത്സാ ചിലവ് സംഘാടക സമിതി വഹിക്കും; മനസ് നിറയെ കാഴ്ചകള്‍ കണ്ട് ബഡ്സ് സ്‌കൂളിലെ കുട്ടികള്‍; മ്യൂസിക് ബ്രാന്‍ഡുമായി കുടുംബശ്രീ
Dec 30, 2022, 21:50 IST
കാസര്‍കോട്: (www.kasargodvartha.com) ബേക്കല്‍ അന്താരാഷ്ട്ര മേളയില്‍ എത്താന്‍ റെയില്‍ വേ ട്രാക് മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍ പെടുമായിരുന്ന അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തുന്നതിനിടെ പരിക്ക് പറ്റിയ സിവില്‍ പൊലീസ് ഓഫീസര്‍ ഇരിയണ്ണി സ്വദേശി വി സജേഷ്, ഫെസ്റ്റിവല്‍ നഗരിയില്‍ പരിക്കേറ്റ സംഘാടക സമിതി പ്രവര്‍ത്തകന്‍ അബ്ദുല്‍ ബശീര്‍ എന്നിവരുടെ ചികിത്സ ചിലവ് സംഘാടക.സമിതി വഹിക്കുമെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. ഫെസ്റ്റിവല്‍ നഗരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനസ് നിറയെ കാഴ്ചകള്‍ കണ്ട് ബഡ്സ് സ്‌കൂളിലെ കുട്ടികള്‍
ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിലേക്ക് ഒരു യാത്ര പോയാലോ എന്ന ചോദ്യത്തില്‍ മനസ്സ് നിറയെ കൗതുകവും സന്തോഷവും ആകാംക്ഷയും നിറച്ച് നില്‍ക്കുകയായിരുന്നു ബീഫാത്തിമയും രാംജിത്തും മറിയുമ്മത്ത് ജുമാനയും. ദിവസങ്ങള്‍ എണ്ണി കാത്തിരുന്നവര്‍ക്ക് അങ്ങനെ ആഗ്രഹം സഫലമായി. ജനാരവങ്ങളും പാര്‍ക്കും ബീച്ചും പ്രദര്‍ശനങ്ങളും കലാപരിപാടികളും ആവോളം ആസ്വദിച്ചു. കാസര്‍കോട് ബഡ്സ് സ്‌കൂളിലെ ആറ് കുട്ടികളും രക്ഷിതാക്കളും അധ്യാപികയും ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിലെത്തി മനസ്സ് നിറയെ കാഴ്ചകള്‍ കണ്ടാണ് മടങ്ങിയത്. മറിയുമ്മത്ത് ജുമാന, ഫാത്തിമത്ത് ജുമാന, അബ്ദു റഹ്മാന്‍, സുസ്മിത, ബീഫാത്തിമ, രാംജിത്ത് എന്നിവര്‍ ഫെസ്റ്റിവല്‍ ചുറ്റിക്കണ്ട് രാത്രിയാണ് മടങ്ങിയത്. പൂര്‍ണ പിന്തുണയുമായി ബഡ്സ് സ്‌കൂള്‍ അധ്യാപിക എ.വിനീതയും കൂടെയുണ്ടായിരുന്നു. ക്ലാസില്‍ നിന്നും പുറത്തിറങ്ങി കാഴ്ചകള്‍ കാണാനാണ് എല്ലാവര്‍ക്കും താത്പര്യമെന്നും ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ കുട്ടികള്‍ക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചതെന്നും വിനീത പറഞ്ഞു. സാമൂഹ്യ സുരക്ഷാ മിഷന്‍ മുന്‍കൈ എടുത്താണ് കുട്ടികളെ ഫെസ്റ്റിവലിലെത്തിച്ചത്.
അലയടിച്ച് ആഘോഷത്തിര; അതുല്യമായ സേവനങ്ങളുമായി ഹരിത കര്‍മ്മ സേന
ഓരോ ദിവസവും പതിനായിരങ്ങളാണ് ബേക്കല്‍ ബീച്ചിലെത്തുന്നത്. നാടിനൊപ്പം ആഘോഷത്തെ വരവേറ്റ് ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ആളുകള്‍ ബേക്കലിലേക്ക് ഒഴുകിയെത്തുന്നു. എന്നാല്‍ ബേക്കലിനെ ക്ലീനാക്കാന്‍ അതുല്യമായ സേവനങ്ങളാണ് ഹരിത കര്‍മ്മസേന കാഴ്ച വെയ്ക്കുന്നത്. ദിവസവും രാവിലെ 8 ആകുമ്പോഴേയ്ക്കും ഇവര്‍ ബീച്ചില്‍ എത്തും. കടലാസ് മുതല്‍ പ്ലാസ്റ്റിക്ക്, കുപ്പി തുടങ്ങി എല്ലാ മാലിന്യങ്ങളും ഇവര്‍ ശേഖരിക്കും. അജാനൂര്‍, ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ നിന്നുള്ള ഹരിത കര്‍മ്മ സേനാംഗങ്ങളാണ് ബീച്ചിനെ ക്ലീനാക്കാന്‍ കര്‍മനിരതരായി പണിയെടുക്കുന്നത്. ദിവസവും 15 പേരടങ്ങിയ ടീം ആണ് ശുചീകരണം നടത്തുന്നത്.
കെ എല്‍ 14 ജൂനിയര്‍ സിംഗേഴ്‌സ് മ്യൂസിക് ബ്രാന്‍ഡുമായി കുടുംബശ്രീ ജില്ലാ മിഷന്‍
വിവിധ ടെലിവിഷന്‍ ചാനലുകളില്‍ സംഗീത മത്സരങ്ങളില്‍ പങ്കെടുത്ത ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംഗീത കൂട്ടായ്മയ്ക്ക് തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷനാണ് കെ.എല്‍ 14 ജൂനിയര്‍ സിംഗേഴ്‌സ് മ്യൂസിക് ബ്രാന്‍ഡ് എന്ന ആശയത്തിന് രൂപം കൊടുത്തത്. 12 വയസ്സ് വരെ പ്രായമുള്ള ജില്ലയിലെ 15 കുട്ടികളാണ് ഇപ്പോള്‍ കൂട്ടായ്മയില്‍ ഉള്ളത്. ജില്ലയിലുടനീളം വേദികള്‍ കണ്ടെത്തുന്നതിനും അതിലൂടെ കുട്ടികളുടെ ഭാവി കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. മാളവിക പ്രവീണ്‍, മയൂഖ മനോജ്, എം.പാര്‍വണ, കെ.പുണ്യ, ദിയാലക്ഷ്മി, മഹിമ വിജയന്‍, ദേവദര്‍ശന്‍, റെമി മരിയ, പി.സൗപര്‍ണിക തുടങ്ങിയവരാണ് നിലവില്‍ അംഗങ്ങള്‍. ബേക്കല്‍ ബീച്ച് ഫെസ്റ്റ് കുടുംബശ്രീ വേദിയില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍, പ്രകാശന്‍ പാലായി, രത്‌നേഷ്, രമ്യ ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
ബേക്കല്‍ ഫെസ്റ്റില്‍ ശനിയാഴ്ച
ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ ശനിയാഴ്ച വേദി ഒന്ന് ചന്ദ്രഗിരിയില്‍ വൈകുന്നേരം 6ന് സാംസ്‌കാരിക സമ്മേളനത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു, കേരള സംഗീത നാടക അക്കാദമി നിര്‍വാഹക സമിതി അംഗം രാജ്‌മോഹന്‍ നീലേശ്വരം തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 7.30ന് കലാസന്ധ്യയില്‍ ഗായകന്‍ അലോഷിയും, വിധുപ്രതാപും നയിക്കുന്ന മ്യൂസിക് നൈറ്റ്. തുടര്‍ന്ന് സിനിമാറ്റിക് അക്രോബാറ്റിക്, ഫയര്‍ ഡാന്‍സ് എന്നിവ അരങ്ങേറും. പയസ്വിനി, തേജസ്വിനി വേദികളില്‍ വൈകുന്നേരം 6:30 മുതല്‍ പ്രാദേശിക കലാപരിപാടികള്‍ അരങ്ങേറും.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Bekal-Beach, Bekal, Festival, Celebration, Kudumbasree, Travel&Tourism, Tourism, Bekal Beach Fest: Orrganizing committee will bear medical expenses of 2 people involved in accident.
< !- START disable copy paste -->