Social Media | കൗമാരക്കാരായ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ടിക് ടോക് കുതിച്ചുയരുമ്പോള്‍ യൂട്യൂബ് ഇപ്പോഴും വാഴുന്നു -സര്‍വെ റിപോര്‍ട്
ന്യൂഡെല്‍ഹി: (www.kasargodvartha.com) കൗമാരക്കാരായ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ടിക് ടോക് കുതിച്ചുയരുമ്പോള്‍ യൂട്യൂബ് ഇപ്പോഴും വാഴുന്നുവെന്ന് സര്‍വെ റിപോര്‍ട്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം 2015 മുതല്‍ ഇരട്ടിയായി വര്‍ധിച്ചു. പ്യൂ റിസര്‍ച് സെന്റര്‍ നടത്തിയ ഏറ്റവും പുതിയ സര്‍വെ റിപോര്‍ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
യുഎസിലെ കൗമാരക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള പ്ലാറ്റ്ഫോമാണ് യൂട്യൂബ് എന്നും ജനസംഖ്യയുടെ 95% പേരും സൈറ്റോ മൊബൈല്‍ ആപോ വഴി യുട്യൂബ് ഉപയോഗിക്കുന്നുവെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. യുഎസിലെ പകുതിയോളം കൗമാരക്കാര്‍ സ്ഥിരമായി ഓണ്‍ലൈനിലാണെന്നും 2015 ലെ റിപോര്‍ട് പ്രകാരം 24 ശതമാനത്തില്‍ നിന്ന് 46 ശതമാനമായാണ് എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
യുഎസില്‍ സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഏകദേശം ഇരട്ടിയായി എന്നും പഠനം ചൂണ്ടികാണിക്കുന്നു. 95% കൗമാരക്കാരും യൂട്യൂബ് ഉപയോഗിക്കുന്നുണ്ട്. മാത്രവുമല്ല 19 ശതമാനം ആളുകള്‍ സ്ഥിരമായി യൂട്യൂബ് ഉപയോഗിക്കുന്നവരാണ്. അതേസമയം, ഉപയോഗത്തിന്റെ കാര്യത്തില്‍ ടിക് ടോകിന്റെ സ്ഥാനം രണ്ടാം സ്ഥാനത്താണ്.
Keywords: New Delhi, News, National, Top-Headlines, Technology, YouTube Still Reigns as TikTok Surges Among Teen Social-Media Users, Survey Says.