VLC Media Player | ജനപ്രിയ വീഡിയോ പ്ലെയറായ വിഎല്‍സിക്ക് ഇന്‍ഡ്യയില്‍ നിരോധനം
ന്യൂഡെല്‍ഹി: (www.kasargodvartha.com) വിഡിയോലാന്‍ പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത ഏറ്റവും ജനപ്രിയ വീഡിയോ പ്ലെയറായ വിഎല്‍സി ഇന്‍ഡ്യയില്‍ നിരോധിച്ചതായി റിപോര്‍ട്. എന്നാല്‍ ഇത് സംഭവിച്ചത് ഏകദേശം രണ്ട് മാസം മുന്‍പാണ്. കമ്പനിയോ കേന്ദ്ര സര്‍കാരോ നിരോധനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
ചൈനയുടെ പിന്തുണയുള്ള ഹാകിങ് ഗ്രൂപായ സികാഡ സൈബര്‍ ആക്രമണങ്ങള്‍ക്ക് പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനാല്‍ വിഎല്‍സി മീഡിയ പ്ലെയര്‍ രാജ്യത്ത് നിരോധിച്ചതായി ചില റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ദീര്‍ഘകാല സൈബര്‍ ആക്രമണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്പാം ലോഡര്‍ വിന്യസിക്കാന്‍ സിക്കാഡ വിഎല്‍സി മീഡിയ പ്ലെയര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുരക്ഷാ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു.
ഇത് സോഫ്റ്റ് നിരോധനമാണെന്നാണ് കണക്കുകൂട്ടല്‍. അതാകാം കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനിയോ സര്‍ക്കാരോ പുറത്തുവിടാത്തത്. ട്വിറ്ററിലെ ചില ഉപയോക്താക്കള്‍ ഇപ്പോഴും പ്ലാറ്റ്ഫോമിന് നിയന്ത്രണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാളായ ഗഗന്‍ദീപ് സപ്ര എന്ന ഉപയോക്താവ് വിഎല്‍സി വെബ്സൈറ്റിന്റെ നിലവിലെ സ്‌ക്രീന്‍ഷോട് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Keywords: News, National, Top-Headlines, ban, India, Technology, VLC Media Player banned in India.