city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യയില്‍ നിന്നുള്ള പ്രബന്ധങ്ങള്‍ വിദേശ സര്‍വകലാശാലകള്‍ പുറന്തള്ളുന്നു: വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍

കൊച്ചി: (www.kasargodvartha.com 23.01.2019) അക്കാദമിക് ഗുണനിലവാരം കുറഞ്ഞ ഗവേഷണ പ്രബന്ധങ്ങള്‍ക്കും ബിരുദം ലഭിക്കുന്നതുകൊണ്ടാണ് ഇന്ത്യയിലെ പിഎച്ച്ഡി ബിരുദങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ മതിപ്പില്ലാത്തതെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍ പറഞ്ഞു.

ഇന്റനെറ്റ് ഉള്‍പ്പടെയുള്ള വിവര സാങ്കേതിക വിദ്യകള്‍ ശാസ്ത്രഗവേഷണത്തില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ച് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സഹായത്തോടെ കുഫോസ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ നിന്നുള്ള പ്രബന്ധങ്ങള്‍ വിദേശ സര്‍വകലാശാലകള്‍ പുറന്തള്ളുന്നു: വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍

യഥാര്‍ത്ഥത്തില്‍ വിവരസാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ പിഎച്ച്ഡി ഗവേഷകരുടെ ജോലിഭാരം വളരെയേറെ കുറഞ്ഞിട്ടുണ്ട്. എതാനും വര്‍ഷം മുന്‍പ് വരെ ലിറ്ററേച്ചര്‍ റിവ്യൂ മികച്ച രീതിയില്‍ തയ്യാറാക്കണമെങ്കില്‍ ചുരുങ്ങിയത് വര്‍ഷം എങ്കിലും രാജ്യത്തിന്റെ പലകോണുകളിലുമുള്ള ലൈബ്രററികള്‍ കയറി ഇറങ്ങി, അനവധി ഗവേഷണ ഗവേഷണ പ്രബന്ധങ്ങള്‍ റഫര്‍ ചെയ്യണമായിരുന്നു. ഇപ്പോഴാകട്ടെ കമ്പ്യൂട്ടറില്‍ എല്ലാം വിരല്‍തുമ്പില്‍ ലഭിക്കും. ഇപ്പോള്‍ മൂന്ന് മാസം കൊണ്ട് ഏത് വിഷയത്തിലും മികച്ച ലിറ്ററേച്ചര്‍ റിവ്യൂ തയ്യാറാക്കാമെന്ന് ഡോ.രാമചന്ദ്രന്‍ ചൂണ്ടികാട്ടി.

ഗവേഷണത്തിന്റെ മറ്റ് മേഖലകളിലും വിവരസാങ്കേതിക വിദ്യയുടെ വ്യാപനം ജോലിഭാരം ലഘൂകരിച്ചിട്ടുണ്ട്. എന്നിട്ടും ഗവേഷണ പ്രബന്ധങ്ങളുടെ ഗുണനിലവാരം കുറയുന്നതിന് കാരണം ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

ഇതിന് പരിഹാരമായാണ് കുഫോസ് ഈ ശില്‍പ്പശാല നടത്തുന്നതെന്ന് ഡോ.രാമചന്ദ്രന്‍ പറഞ്ഞു. രജിസ്ട്രാര്‍ ഡോ. വി എം വിക്ടര്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ശില്‍പ്പശാലയില്‍ ആദ്യ ദിവസം റിസര്‍ച്ച് എത്തിക്‌സ്, വര്‍ക്കിങ്ങ് ഹൈപ്പോ തീസിസ്, റിസര്‍ച്ച് ഡിസൈന്‍, സയന്റിഫിക് റൈറ്റിങ്ങ് എന്നീ വിഷയങ്ങളില്‍ പ്രഗല്‍ഭരായ ശാസ്ത്രജ്ഞര്‍ പരിശീലനം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: V C Dr. A Ramachandran on avoiding Indian Research Papers,News, Kochi, Kerala, Inauguration, Technology, Students,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia