കാട്ടുതീ പടരുന്നത് അന്വേഷിക്കാന്‍ വിദഗ്ധരെത്തി; കാരണമറിഞ്ഞപ്പോള്‍ മൂക്കത്ത് വിരല്‍വെച്ച് ശാസ്ത്രലോകം, കാടന് തീയിടുന്നത് പരുന്തുകളോ?
Jul 6, 2019, 13:43 IST
സിഡ്‌നി: (www.kasargodvartha.com 06.07.2019) വേനല്‍ക്കാലമാണ്. ഈ കനത്ത ചൂടില്‍ കാടുകള്‍ക്ക് തീ പിടിക്കുന്നത് അത്ഭുത കാഴ്ചയല്ല. എന്നാല്‍ ഈ കാഴ്ച അത്ഭുതം തന്നെയാണ്. വേനല്‍ കടുത്തതിന് പിന്നാലെ ഓസ്‌ട്രേലിയയില്‍ കാട്ടുതീ വ്യാപകമായി. ഇതിന്റെ കാരണം തേടി ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി എത്തിച്ചേര്‍ന്നത് ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന കാഴ്ച. കാട്ടിലെ താമസക്കാരായ പരുന്തുകള്‍ തന്നെയാണ് വില്ലന്‍. കാടിന് തീ പടര്‍ത്തുകയാണ് അവ ചെയ്യുന്നത്. ബ്ലാക്ക് കെറ്റ്, വിസ്ലിംഗ് കൈറ്റ്, ബ്രൗണ്‍ ഫാല്‍ക്കണ്‍ എന്നീ ഇനം പരുന്തുകളാണ് ഓസ്‌ട്രേലിയയിലുണ്ടായ കാട്ടുതീയ്ക്ക് പിന്നില്‍.
ഇരയെ പിടികൂടാനുള്ള തന്ത്രപരമായ നടപടിയായാണ് ഇവ കാടിന് തീ ഇടുന്നത്. ചെറുജീവികളെയും ഇഴജന്തുക്കളെയും വലിയ പ്രാണികളെയുമൊക്കെ വേട്ടയാടുന്ന ഇരപിടിയന്‍മാരാണ് ഈ പരുന്തുകള്‍. ഇവയെ 'റാപ്റ്ററുകള്‍' എന്നാണ് പൊതുവെ വിളിക്കുന്നത്.
ഇവ കാട്ടുതീ പടര്‍ത്തുന്നത് റോഡ് സൈഡുകളില്‍ എവിടെയെങ്കിലും കാണുന്ന തീക്കൊള്ളികള്‍ ഉപയോഗിച്ചാണ്. ഒരു തരത്തിലും കാട്ടുതീ പടരാന്‍ സാധ്യതയില്ലാത്ത മേഖലയിലും തീ വ്യാപകമായതിന് പിന്നില്‍ പരുന്തുകളുടെ വേട്ടയാടലെന്നാണ് ജേണല്‍ ഓഫ് എത്ത്‌നോബയോളജി വ്യക്തമാക്കുന്നത്. മറ്റ് ഇടങ്ങളില്‍ നിന്ന് തീക്കൊള്ളികളുമായി കിലോമീറ്ററുകള്‍ പറക്കാനും ഇവ മടിക്കാറില്ലെന്നും പഠനം തെളിയിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Technology, Birds, fire, Top-Headlines, These Birds of Prey Are Deliberately Setting Forests on Fire