കോവിഡിലും തളരാതെ വമ്പന്‍ ലാഭക്കുതിപ്പുമായി ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികള്‍
Nov 2, 2020, 12:34 IST
ന്യൂയോര്‍ക്: (www.kasargodvartha.com 02.11.2020) കോവിഡിലും തളരാതെ വമ്പന്‍ ലാഭക്കുതിപ്പുമായി ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികള്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലും ആമസോണ്‍, ആപ്പിള്‍, ആല്‍ഫബെറ്റ് (ഗൂഗിള്‍), ഫെയ്സ്ബുക്ക് എന്നിവയാണ് വമ്പന്‍ ലാഭം.
നാലു കമ്പനികളുടെയും കൂടി കഴിഞ്ഞ മൂന്നു മാസക്കാലയളവില്‍ മൊത്തം അറ്റാദായം 3,800 കോടി ഡോളര്‍ വരും. അതായത്, 2.85 ലക്ഷം കോടി രൂപ. ക്ലൗഡ് കംപ്യൂട്ടിങ്, ഇ-കൊമേഴ്സ്, ഡിജിറ്റല്‍ ഉള്ളടക്കം എന്നിവയ്ക്ക് ലോക് ഡൗണ്‍ കാലത്ത് പ്രസക്തിയേറിയതാണ് ടെക് കമ്പനികള്‍ക്ക് നേട്ടമായത്.
Keywords: New York, News, World, Top-Headlines, Technology, Business, Profit, Tech giants report higher profits