Achievement | വീണ്ടും വിസ്മയിപ്പിച്ച് സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം, അത്ഭുതകരമായ ലാന്‍ഡിംഗ്, വീഡിയോ
● ലോകത്തിലെ തന്നെ എറ്റവും കരുത്തേറിയ റോക്കറ്റ്.
● സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ ആറാം പരീക്ഷണ വിക്ഷേപണം.
● ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3:30ന് ശേഷമാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്.
വാഷിങ്ടണ്‍: (KasargodVartha) സ്വകാര്യമേഖലയില്‍ ബഹിരാകാശരംഗത്തെ ഭീമനായ സ്പേസ് എക്സ് (SpaceX) അവതരിപ്പിച്ച സൂപ്പര്‍ ഹെവി റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ (Starship) ആറാം വിക്ഷേപണം വിജയത്തില്‍. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3:30ന് ശേഷമാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്.
സ്പേസ് എക്സിന്റെ ടെക്സസിലെ സ്റ്റാര്‍ബേസ് കേന്ദ്രത്തില്‍ നിന്നാണ് ലോകത്തിലെ തന്നെ എറ്റവും കരുത്തേറിയ റോക്കറ്റായ സ്റ്റാര്‍ഷിപ്പ് ഉയര്‍ന്നത്. വിക്ഷേപണത്തിനുശേഷം സ്റ്റാര്‍ഷിപ്പിനെ സുരക്ഷിതമായി ഇന്ത്യന്‍ സമുദ്രത്തില്‍ തിരിച്ചിറക്കി.
ഭാവിദൗത്യങ്ങള്‍ക്ക് നിര്‍ണായകമായ പരീക്ഷണമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ളതും അന്ത്യന്തം സങ്കീര്‍ണവുമായ ദൗത്യമായിരുന്നു ബുധനാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയത്. വിക്ഷേപണം വിജയമായതോടെ ലോകത്തിലെ തന്നെ ശക്തവും വലിപ്പവുമേറിയ റോക്കറ്റ് സംവിധാനമായ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങള്‍ കുറിച്ചിരിക്കുകയാണ്.
ബഹിരാകാശത്ത് വച്ച് സ്റ്റാര്‍ഷിപ്പ് എഞ്ചിനുകള്‍ റീ സ്റ്റാര്‍ട്ട് ചെയ്യുന്ന പരീക്ഷണവും ബുധനാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് എന്നിവര്‍ വിക്ഷേപണം കാണാന്‍ എത്തിയിരുന്നു.
ഈ വര്‍ഷം ഒക്ടോബര്‍ 13ന് നടന്ന സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം വന്‍ വിജയമായിരുന്നു. റോക്കറ്റിന്റെ ബൂസ്റ്റര്‍ തിരിച്ചിറക്കി, കൂറ്റന്‍ യന്ത്രക്കൈകള്‍ വച്ച് പിടിച്ചെടുത്ത് ഇലോണ്‍ മസ്‌കിന്റെ കമ്പനി അന്ന് ചരിത്രം കുറിച്ചിരുന്നു. ഇത്തവണ കൂടുതല്‍ വേഗത്തിലാണ് റോക്കറ്റിന്റെ ഒന്നാം ഘട്ടം തിരിച്ചിറക്കിയത്.
#SpaceX #Starship #ElonMusk #rocketlaunch #spaceexploration #technology #innovation
Live views of Earth from Starship pic.twitter.com/3rgsHSj2km
— SpaceX (@SpaceX) November 19, 2024
Starship preparing to splash down in the Indian Ocean pic.twitter.com/EN9jibr07l
— SpaceX (@SpaceX) November 19, 2024
Splashdown confirmed! Congratulations to the entire SpaceX team on an exciting sixth flight test of Starship! pic.twitter.com/bf98Va9qmL
— SpaceX (@SpaceX) November 19, 2024