ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സമ്മാനം; സൗത്ത് ഏഷ്യ സാറ്റലൈറ്റ് വെളളിയാഴ്ച വിക്ഷേപിക്കും
May 5, 2017, 08:42 IST
ശ്രീഹരിക്കോട്ട: (www.kasargodvartha.com 05.05.2017) പാക്കിസ്ഥാന്‍ ഒഴികെയുള്ള സാര്‍ക്ക് രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയുടെ സൗത്ത് ഏഷ്യ സാറ്റലൈറ്റ് വെളളിയാഴ്ച വിക്ഷേപിക്കും. സബ്കാ സാത്, സബ്കാ വികാസ് ആശയങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിവാര റേഡിയോ പരിപാടിയായ മന്‍കി ബാതിലൂടെ പ്രഖ്യാപിക്കുകയായിരുന്നു ഇക്കാര്യം.
സൗത്ത് ഏഷ്യ സാറ്റലൈറ്റിന്റെ വിക്ഷേപണത്തോടെ 450 കോടി രൂപയുടെ പദ്ധതിയാണ് പൂര്‍ത്തിയാകുന്നത്. വികൃതിച്ചെറുക്കന്‍ എന്ന് ഐ എസ് ആര്‍ ഒ വിളിപ്പേര് നല്‍കിയിരിക്കുന്ന സാറ്റലൈറ്റിനെ 50 മീറ്റര്‍ ഉയരവും 412 ടണ്‍ ഭാരവുമുള്ള ജി സാറ്റ് 9 റോക്കറ്റായിരിക്കും ഭ്രമണപഥത്തിലെത്തിക്കുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സഹകരണം ലക്ഷ്യമിട്ടുകൊണ്ട് വിക്ഷേപിക്കുന്ന ഉപഗ്രഹം സാര്‍ക് രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നിവയുടെ വികസസനത്തിനുവേണ്ടി സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
2014ലാണ് ഇന്ത്യ ഈ പദ്ധതിക്ക് തുടക്കം തുറിച്ചത്. ആദ്യം ഉപഗ്രഹത്തിന് സാര്‍ക്ക് സാറ്റലൈറ്റ് എന്ന് പേരു നല്‍കിയെങ്കിലും പിന്നീട് പദ്ധതിയില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറിയതോടെ സൗത്ത് ഏഷ്യ സാറ്റലൈറ്റ് എന്ന് പേര് മാറ്റി നല്‍കുകയായിരുന്നു. 12 വര്‍ഷത്തെ കാലാവധിയുള്ള ഉപഗ്രപം കഴിഞ്ഞ ഡിസംബറില്‍ വിക്ഷേപിക്കുവാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടത് മാറ്റിവെക്കുകയാണുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: South Asia Satellite will launch on Friday from Sriharikota
Keywords: India, Prime Minister, Narendra-Modi, Development project, Sriharikota, SAARC, Report, Satellite, Rocket, Launching, Nepal, Sri Lanka, Bhutan, Afghanistan, Pakistan.